മലയാളത്തിന്റെ പ്രിയ നായിക കാവ്യാ മാധവൻ സിനിമിയൽ തിരിച്ചെത്തുന്നു. നടിയായല്ല, ഗായികയായാണ് കാവ്യയുടെ തിരിച്ചു വരവ്. ശരത്തിന്റെ സംഗീത സംവിധാനത്തിൽ ഒരു ഗാനം കാവ്യ പാടി കഴിഞ്ഞു. ഉണ്ണി പ്രണവം സംവിധാനം ചെയ്യുന്ന ഹദിയ എന്ന ചിത്രത്തിലാണ് കാവ്യ പാടിയത്.

2016 നവംബറിൽ ദിലീപുമായുളള വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു കാവ്യ. അതിനിടയിലാണ് ഗായികയായുള​ള തിരിച്ചു വരവ്.

സിനിമയിൽ സജീവമായിരുന്ന കാലത്തും കാവ്യ സംഗീത രംഗത്ത് തന്റെ മുദ്ര പതിപ്പിച്ചിട്ടുണ്ട്. അനീഷ് ഉപാസന സംവിധാനം ചെയ്‌ത മാറ്റിനി എന്ന ചിത്രത്തിൽ മൗനമായി മനസിൽ എന്ന ഗാനം ആലപിച്ചത് കാവ്യയായിരുന്നു. ഗായികയെ കൂടാതെ ഒരു ഗാനരചയിതാവ് കൂടിയാണ് കാവ്യ. പൃഥിരാജ് ചിത്രം വൺവേ ടിക്കറ്റിലെ “എൻ ഖൽബിലുള്ളൊരു” എന്ന ഗാനവും ആകാശവാണിയിലെ “കാലം നീയങ്ങു പോയ്” എന്ന ഗാനത്തിനും കാവ്യ വരികളെഴുതിയിട്ടുണ്ട്. കൂടാതെ 2012ൽ “കാവ്യദലങ്ങൾ”എന്ന സംഗീത ആൽബവും കാവ്യയുടേതായി പുറത്തിറങ്ങിയിട്ടുണ്ട്. ഇതിലെ ഗാനങ്ങളെഴുതിയത് കാവ്യയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ