scorecardresearch

ദിലീപ് ഇല്ല, കാവ്യയ്ക്കൊപ്പം സ്റ്റൈലിഷ് ലുക്കിൽ മീനാക്ഷി; വീഡിയോ

ഒരേ നിറത്തിലുള്ള വസ്ത്രം ധരിച്ച് കാവ്യയുടെ കൈപിടിച്ചാണ് മീനാക്ഷി നിശ്ചയത്തിനെത്തിയത്

ദിലീപ് ഇല്ല, കാവ്യയ്ക്കൊപ്പം സ്റ്റൈലിഷ് ലുക്കിൽ മീനാക്ഷി; വീഡിയോ

കാവ്യ മാധവനും മീനാക്ഷിയും പങ്കെടുത്ത വിവാഹ നിശ്ചയത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. സ്റ്റൈലിഷ് ലുക്കിലായിരുന്നു ഇരുവരും എത്തിയത്. ഒരേ നിറത്തിലുള്ള വസ്ത്രം ധരിച്ച് കാവ്യയുടെ കൈപിടിച്ചാണ് മീനാക്ഷി നിശ്ചയത്തിനെത്തിയത്. അതേസമയം, ഇരുവർക്കുമൊപ്പം ദിലീപ് ഇല്ലാതിരുന്നത് ശ്രദ്ധേയമായി. തന്റെ പുതിയ ചിത്രമായ കേശു ഈ വീടിന്റെ നാഥൻ സിനിമയുടെ പ്രൊമോഷനുമായി ദിലീപ് തിരക്കിലാണെന്നാണ് വിവരം.

കാവ്യയെയും മീനാക്ഷിയും കൂടാതെ സുരേഷ് ഗോപി, ജയരാജ് വാര്യർ തുടങ്ങിയവരും എൻഗേജ്മെന്റ് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ചടങ്ങിനെത്തിയ സുരേഷ് ഗോപി ഏറെ നേരം മീനാക്ഷിയോടും കാവ്യയോടും സംസാരിക്കുന്നതും വീഡിയോയിൽ കാണാം.

കാവ്യയും മീനാക്ഷിയും അടുത്ത സുഹൃത്തുക്കളെ പോലെയാണ്. മീനാക്ഷിയുടെ സമ്മതത്തോടെയാണ് താൻ കാവ്യയെ വിവാഹം ചെയ്തതെന്നാണ് ദിലീപ് മുൻപ് പറഞ്ഞത്. വിവാഹശേഷം തന്റെ മകളെന്നപോലെയാണ് മീനാക്ഷിയെ കാവ്യ കാണുന്നത്. വിശേഷാവസരങ്ങളിൽ കാവ്യയ്ക്കൊപ്പം പലപ്പോഴും മീനാക്ഷിയെയും കാണാറുണ്ട്.

Read More: സ്കൂളിൽ പോകാറായിട്ടില്ല, ചേച്ചി ചേച്ചി എന്നു വിളിച്ച് മീനാക്ഷിയുടെ പുറകേ നടക്കും: മക്കളെക്കുറിച്ച് ദിലീപ്

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Kavya madhavan and meenakshi dileep attend engagement video

Best of Express