scorecardresearch

Amitabh Bachchan's KBC 10: 'കോടീശ്വരൻ' ഷോയുമായി അമിതാഭ് ബച്ചൻ വീണ്ടും

Amitabh Bachchan's Kaun Banega Crorepati Season 10: അമിതാഭ് ബച്ചൻ അവതാരകനായെത്തുന്ന 'കോൻബനേഗാ കോർപതി' സീസൺ 10 ഇന്നാരംഭിക്കുന്നു

Amitabh Bachchan's Kaun Banega Crorepati Season 10: അമിതാഭ് ബച്ചൻ അവതാരകനായെത്തുന്ന 'കോൻബനേഗാ കോർപതി' സീസൺ 10 ഇന്നാരംഭിക്കുന്നു

author-image
WebDesk
New Update
Amitabh Bachchan's KBC 10: 'കോടീശ്വരൻ' ഷോയുമായി അമിതാഭ് ബച്ചൻ വീണ്ടും

Kaun Banega Crorepati Season 10: 'കോൻ ബനേഗാ കോർപതി' എന്ന സൂപ്പർഹിറ്റ് പ്രോഗ്രാമുമായി അമിതാഭ് ബച്ചൻ വീണ്ടുമെത്തുന്നു. കെബിസി എന്നു ചുരുക്കപ്പേരിലറിയപ്പെടുന്ന ഷോയുടെ പത്താമത്തെ സീസണാണ് സെപ്തംബർ 3 ന് രാത്രി 9 മണിയ്ക്ക് സോണി ടീവിയിൽ ആരംഭിക്കുന്നത്. 12 ആഴ്ചകളിലായി 60 എപ്പിസോഡുകളാണ് സീസൺ 10 ൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9 മണിയ്ക്ക് സോണി ടിവിയിലാണ് പ്രോഗ്രാം സംപ്രേക്ഷണം ചെയ്യുക.

Advertisment

പുത്തൻ മാറ്റങ്ങളോടെയാണ് കെബിസി സീസൺ 10 പ്രേക്ഷകർക്ക് മുന്നിലെത്തുക. പുതിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ്​ ഷോ അവതരിപ്പിക്കുന്നത്. ഓഡിയോ- വിഷ്വൽ ചോദ്യങ്ങളും ഈ സീസണിൽ മത്സരാർത്ഥികളെ കാത്തിരിക്കുന്നു. 50:50, ഓഡിയൻസ് പോൾ, ജോഡിധാർ എന്നീ ഓപ്ഷനുകളെല്ലാം നിലനിർത്തിയിട്ടുണ്ട്. 'ആസ്ക് ദ എക്‌സ്‌പേർട്ട്' എന്ന ലൈഫ് ലൈൻ തിരികെ വരുന്നു എന്നതാണ് ഷോയുടെ മറ്റൊരു പ്രത്യേകത. വീഡിയോ കാൾ സൗകര്യത്തോടെയാണ് 'ആസ്ക് ദ എക്‌സ്‌പേർട്ട്' ലൈഫ് ലൈൻ ലഭ്യമാകുക.

'കെബിസി കരംവീർ' എന്ന സ്പെഷ്യൽ എപ്പിസോഡും ഈ സീസണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. "രാജ്യത്തിനു വേണ്ടി മികച്ച സേവനം കാഴ്ചവെച്ച വ്യക്തികൾ, സാമൂഹിക മാറ്റങ്ങൾക്കു വേണ്ടി പ്രവർത്തിച്ച വ്യക്തികൾ, നിസ്വാർത്ഥ സേവനങ്ങളിലൂടെ ജീവിതം സമൂഹത്തിനു വേണ്ടി മാറ്റിവെച്ചവർ എന്നു തുടങ്ങി സമൂഹത്തിന് പ്രചോദനം പകരുന്ന വിശിഷ്ടവ്യക്തികളെയും 'റിയൽ ലൈഫ് ഹീറോ'കളെയും പരിചയപ്പെടുത്തുന്ന സെഗ്മെന്റാണ് 'കെബിസി കരംവീർ'. വെള്ളിയാഴ്ചകളിലായിരിക്കും ഈ സ്പെഷ്യൽ എപ്പിസോഡുകളുടെ സംപ്രേക്ഷണം," കെബിസിയുടെ നിർമ്മാതാവ് സിദ്ധാർത്ഥ് ബസു പറയുന്നു.

Read More: Kaun Banega Crorepati 10: What’s new in the Amitabh Bachchan show

Advertisment

പ്രേക്ഷകർക്കും സോണി ലൈവ് ആപ്പിലൂടെ ലൈവായി ഗെയിമിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. പ്രേക്ഷകർക്കായി നിത്യേന ആകർഷകമായ സമ്മാനങ്ങളും നറുക്കെടുപ്പുമെല്ലാം ഒരുക്കിയിട്ടുണ്ട്.

Television Amitabh Bachchan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: