കട്ടപ്പനയിലെ ഹൃത്വിക് റോഷൻ ചിത്രത്തിലെ കിച്ചുവിനെ അത്ര പെട്ടെന്നൊന്നും മലയാളികൾക്ക് മറക്കാനാവില്ല. കൃഷ്ണൻ നായർ എന്ന കഥാപാത്രത്തെ വിഷ്ണു ഉണ്ണിക്കൃഷ്ണൻ എന്ന നടൻ വളരെ മനോഹരമായിട്ടുതന്നെ വെളളിത്തിരയിൽ അവതരിപ്പിച്ചു. നാദിർഷ സംവിധാനം ചെയ്ത ചിത്രം അവതരണ രീതി കൊണ്ടും കഥയിലെ വ്യത്യസ്ത കൊണ്ടും ഏറെ പ്രശംസ നേടി.

കട്ടപ്പനയിലെ ഹൃത്വിക് റോഷൻ ആദ്യമായി ഫെയ്സ്ബുക്ക് ലൈവ് ചെയ്തിരിക്കുകയാണ്. എറണാകുളം പദ്മ തിയേറ്ററിൽ റോൾ മോഡൽസ് സിനിമ കാണാനെത്തിയപ്പോഴാണ് വിഷ്ണു ഫെയ്സ്ബുക്ക് ലൈവ് ചെയ്തത്. റോൾ മോഡൽസിൽ വിഷ്ണുവിന്റെ സുഹൃത്ത് ബിബിൻ ജോർജ് ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. തന്റെ സുഹൃത്തിനു പിന്തുണ തേടിയാണ് വിഷ്ണു തന്റെ ആദ്യ ഫെയ്സ്ബുക്ക് ലൈവിലെത്തിയത്.

തന്നോട് എല്ലാവരും ഫെയ്സ്ബുക്ക് ലൈവ് വരണമെന്ന് പറയാറുണ്ടെന്നും തനിക്കത് ചെയ്യുന്നത് എങ്ങനെയെന്ന് അറിയാത്തതിനാലാണ് ചെയ്യാതിരുന്നതെന്നും വിഷ്ണു പറയുന്നു. ഇപ്പോൾതന്നെ തന്റെ കൂട്ടുകാരന്റെ മൊബൈൽ ഉപയോഗിച്ചാണ് ഫെയ്സ്ബുക്ക് ലൈവ് ചെയ്യുന്നതെന്നും വിഷ്ണു പറയുന്നു. ആദ്യമായി ഫെയ്സ്ബുക്ക് ലൈവ് ചെയ്തതിന്റെ സന്തോഷവും കട്ടപ്പനയിലെ ഹൃത്വിക് റോഷന്റെ മുഖത്ത് തെളിഞ്ഞു നിൽക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ