മലയാളത്തില്‍ ഹിറ്റായ കട്ടപ്പനയിലെ ഋത്വിക്ക് റോഷന്‍ തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു. നാദിര്‍ഷാ തന്നെയാണ് തമിഴിലും ചിത്രമൊരുക്കുന്നത്. അജിത് ഫ്രം അറുപ്പുക്കോട്ടൈ എന്നാണ് തമിഴിലെ പേര്.

ചിത്രത്തിൽ പുതുമുഖ നടനാണ് നായകനാകുന്നത്. ഇതിനായി വിജയ് ടി.വിയിലെ ഒരു അവതാരകനെ തിരഞ്ഞെടുത്തിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മലയാളത്തിൽ സിദ്ദീഖ് അവതതരിപ്പിച്ച വേഷം സത്യരാജും സലിംകുമാർ അവതരിപ്പിച്ച കഥാപാത്രത്തെ വടിവേലുവും അവതരിപ്പിക്കും. പൊള്ളാച്ചിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.

വിഷ്ണുവായിരുന്നു മലയാളത്തില്‍ കേന്ദ്ര കഥാപാത്രത്ത അവതരിപ്പിച്ചിരുന്നത്. തമിഴില്‍ അജിത്തിനെപ്പോലെ സുന്ദരനാണെന്ന് കരുതുന്ന ചെറുപ്പക്കാരന്റ കഥയാണ് പറയുന്നത്. ‘അജിത് ഫ്രം അറുപ്പുക്കോട്ടൈ’ എന്ന് പേരിട്ട ചിത്രത്തിലേക്കായി കൂടുതൽ താര നിര്‍ണയങ്ങൾ നടന്നു വരികയാണ്. അടുത്ത വര്‍ഷം ജനുവരി 14നാണ് ചിത്രീകരണം തുടങ്ങുക.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ