/indian-express-malayalam/media/media_files/2026/01/07/katrina-kaif-vicky-koushal-2026-01-07-17-59-14.jpg)
കത്രീന, വിക്കി | ഫൊട്ടോ: ഇൻസ്റ്റഗ്രാം
ബോളിവുഡിലെ പ്രിയപ്പെട്ട താരദമ്പതികളായ വിക്കി കൗശലും കത്രീന കൈഫും മാതാപിതാക്കളായ സന്തോഷവാർത്ത ആരാധകരെയും സിനിമാലോകത്തെയും ഒരേപോലെ ആവേശത്തിലാഴ്ത്തിയിരുന്നു. ഇരുവരും സോഷ്യൽ മീഡിയ പേജിലൂടെയാണ് ഈ സന്തോഷവാർത്ത പങ്കുവച്ചതും.
കഴിഞ്ഞ സെപ്റ്റംബറിലാണ് കത്രീന ഗർഭിണിയാണെന്ന സന്തോഷവാർത്ത ലോകത്തെ അറിയിച്ചത്. "ഹൃദയം നിറഞ്ഞ സന്തോഷത്തോടെ ജീവിതത്തിലെ ഏറ്റവും മികച്ച അധ്യായം ആരംഭിക്കാനുള്ള യാത്രയിലാണ്" എന്ന കുറിപ്പോടെ സോഷ്യൽ മീഡിയയിലൂടെയാണ് സന്തോഷ വാർത്ത ഇരുവരും ആരാധകരെ അറിയിച്ചത്. നിറവയറുമായി നിൽക്കുന്ന കത്രീനയുടെ ചിത്രവും ഒപ്പം പോസ്റ്റ് ചെയ്തിരുന്നു.
Also Read: 100 കോടി ക്ലബിനൊപ്പം 100 കോടി കരാറും സ്വന്തം; മലയാള സിനിമയിൽ ചരിത്രം കുറിക്കാൻ നിവിൻ പോളി
2025 നവംബർ 7-ന് കത്രീന ഒരു ആൺകുഞ്ഞിന് ജന്മം നൽകി. രണ്ട് മാസങ്ങൾക്കു ശേഷം ഇപ്പോഴിതാ മകന്റെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് താരദമ്പതികൾ. 'വിഹാൻ കൗശൽ' എന്നാണ് മകൻ്റെ പേര്.
സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രത്തിൽ ഹൃദയസ്പർശിയായ കുറിപ്പും ഒപ്പം കുഞ്ഞിൻ്റെ കൈകളുടെ ചിത്രവം കാണാം.
"ഞങ്ങളുടെ പ്രകാശരശ്മി... വിഹാൻ കൗശൽ... പ്രാർത്ഥനകൾക്ക് ഉത്തരം ലഭിച്ചു. ജീവിതം മനോഹരമാണ്. ഞങ്ങളുടെ ലോകം ഒരു നിമിഷം കൊണ്ട് മാറിമറിഞ്ഞു. വാക്കുകൾക്കതീതമായ നന്ദി" എന്നാണ് ചിത്രത്തോടൊപ്പം പങ്കുവച്ചിരിക്കുന്ന കുറിപ്പ്.
Also Read: "വിമർശിക്കുന്നവരെ ഞാൻ ഗൗനിക്കുന്നില്ല": വിവാദങ്ങൾക്ക് മറുപടിയുമായി സുധാ ചന്ദ്രൻ
ഈ വാർത്ത നിമിഷങ്ങൾക്കകം സമൂഹമാധ്യമങ്ങളിൽ വൈറലായി. നിരവധി താരങ്ങളും ആരാധകരും പോസ്റ്റിൽ ആശംസകൾ അറിയിച്ച് കമൻ്റ് ചെയ്തിട്ടുണ്ട്.
സംസ്കൃത പദമായ 'വിഹാൻ' എന്നതിന് 'പ്രഭാതം,' 'സൂര്യോദയം,' എന്നൊക്കെയാണ് അർത്ഥം. ഇത് ദമ്പതികളുടെ ജീവിതത്തിൽ പുതിയൊരു പ്രഭാതം കുറിച്ചിരിക്കുന്നു. 2019-ൽ പുറത്തിറങ്ങിയ വിക്കി കൗശലിന്റെ സൂപ്പർഹിറ്റ് ചിത്രം 'ഉറി: ദി സർജിക്കൽ സ്ട്രൈക്കി'ലെ കഥാപാത്രത്തിന്റെ പേരും വിഹാൻ എന്നായിരുന്നു എന്നത് ആരാധകർക്കിടയിൽ ചർച്ചയായി.
Also Read: ഖിഡ്കി ഗാവ് നായിക ഭാനു പ്രിയംവദ വിവാഹിതയാവുന്നു; ചിത്രങ്ങൾ
2021 ഡിസംബറിൽ രാജസ്ഥാനിൽ വെച്ച് വിവാഹിതരായ കത്രീനയും വിക്കിയും തങ്ങളുടെ സ്വകാര്യ നിമിഷങ്ങൾക്ക് എന്നും പ്രാധാന്യം നൽകിയിരുന്നു.
Read More: കൗതുകങ്ങളുടെ സർവ്വം മായ; നിവിൻ പോളിക്കൊപ്പം സ്ക്രീനിലെത്തിയത് 7 സംവിധായകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us