Latest News
ദിലീപിന്റെ ചോദ്യം ചെയ്യല്‍ അഞ്ചാം മണിക്കൂറില്‍; സത്യം പുറത്തുകൊണ്ടുവരുമെന്ന് എഡിജിപി

കത്രീന- വിക്കി വിവാഹം; ഫോർട്ട് ബർവാരയിലെ റൂമിന് ഒരു ദിവസത്തെ വാടക 6.5 ലക്ഷം രൂപ

രാജസ്ഥാനി രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള 700 വർഷത്തോളം പഴക്കമുള്ള കൊട്ടാരമാണ് സിക്സ് സെൻസസ് ഫോർട്ട് ബർവാര

six senses fort, six senses, six, barwara, barwara fort, six senses barwara, senses fort barwara, six senses fort barwara, katrina kaif, vicky kaushal, katrina kaif vicky kaushal, vicky kaushal wedding, katrina kaif wedding, vicky kaushal katrina kaif wedding, six senses fort barwara

Vicky Kaushal & Katrina Kaif Wedding: ബോളിവുഡ് താരങ്ങളായ കത്രീന കെയ്ഫ്- വിക്കി കൗശാൽ വിവാഹവാർത്തകളാണ് എങ്ങും. സവായ് മധോപൂരിലെ ചൗത് കാ ബർവാര പട്ടണത്തിലെ സിക്‌സ് സെൻസസ് ഫോർട്ട് ബർവാരയാണ് ഈ താരവിവാഹത്തിന് വേദിയാവുന്നത്. രാജസ്ഥാനി രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള 700 വർഷത്തോളം പഴക്കമുള്ള കൊട്ടാരമാണ് സിക്സ് സെൻസസ് ഫോർട്ട് ബർവാര.

Read more: കത്രീന- വിക്കി വിവാഹം: 80 കോടിയ്ക്ക് വിവാഹ വീഡിയോ വാങ്ങി ആമസോൺ

പതിനാലാം നൂറ്റാണ്ടിൽ പണിത ഈ കോട്ട ഇന്ന് ലക്ഷ്വറി സൗകര്യങ്ങളുള്ള റിസോർട്ടാണ്. 48 മുറികളും സ്യൂട്ട് റൂമുകളുമുള്ള ഈ ലക്ഷ്വറി റിസോർട്ടിൽ ഒരു രാത്രി താമസിക്കണമെങ്കിൽ 75,000 രൂപ മുതലാണ് റൂമുകളുടെ വാടക. ജയ്പൂരിൽ നിന്നും മൂന്നു മണിക്കൂർ നേരം ഡ്രൈവ് ചെയ്താൽ ഈ റിസോർട്ടിൽ എത്തിച്ചേരാം.

രണ്ടു പാലസുകളും രണ്ടു ക്ഷേത്രങ്ങളുമാണ് ഈ കോട്ടയ്ക്ക് അകത്തുള്ളത്. ഇവിടുത്തെ ഏറ്റവും ചെറിയ മുറിയ്ക്കു പോലും ഒരു രാത്രിയ്ക്ക് 92,000 രൂപ നൽകണം. ഫോർട്ട് സ്യൂട്ട്, അരാവലി സ്യൂട്ട് എന്നിവയ്ക്ക് 1 ലക്ഷം മുതൽ 1.3 ലക്ഷം രൂപ വരെയാണ് വില. ബുർജ് സ്യൂട്ട് റൂമിന് 1.6 ലക്ഷം രൂപയും ടെറസ് സ്യൂട്ടിന് 1.7 ലക്ഷം രൂപയും റാണി രാജ്കുമാരി സ്യൂട്ടിന് 3.6 ലക്ഷം രൂപ വരെയുമാണ് വില. രാജ്കുമാരി സ്യൂട്ട് റൂമുകൾക്ക് ടാക്സ് വിഭാഗത്തിൽ മാത്രം 60,000 നൽകണം.

രാജാ മാൻ സിങ് സ്യൂട്ടുകളാണ് ഇവിടുത്തെ ഏറ്റവും വിലയേറിയ റൂമുകൾ. ടാസ്ക് അടക്കം 6.5 ലക്ഷം രൂപയാണ് ഈ മുറിയുടെ ഒരു ദിവസത്തെ വാടക. പ്രൈവറ്റ് പൂളും കോർട്ട്‌യാർഡുമെല്ലാം ഈ സ്യൂട്ടിന്റെ ഭാഗമായി വരുന്നുണ്ട്.

തിങ്കളാഴ്ച രാത്രിയാണ് മുംബൈയിലെ കലിന എയർപോർട്ടിൽ നിന്നും വിക്കിയും കത്രീനയും രാജസ്ഥാനിലെത്തിയത്. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന കല്യാണ ആഘോഷങ്ങൾക്ക് ചൊവ്വാഴ്ചയാണ് തുടക്കമായത്. ഡിസംബർ 9നാണ് താരവിവാഹം.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Katrina kaif vicky kaushal wedding take a tour of 700 year old fort barwara where rooms can cost rs 6 5 lakh per night

The moderation of comments is automated and not cleared manually by malayalam.indianexpress.com