/indian-express-malayalam/media/media_files/2025/11/07/vicky-katrina-baby-fi-2025-11-07-11-52-21.jpg)
വിക്കിയും കത്രീനയും
ബോളിവുഡിലെ പ്രിയപ്പെട്ട താരദമ്പതികളായ വിക്കി കൗശലും കത്രീന കൈഫും മാതാപിതാക്കളായ സന്തോഷവാർത്ത ആരാധകരെയും സിനിമാലോകത്തെയും ഒരേപോലെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. ഇരുവരും സോഷ്യൽ മീഡിയ പേജിലൂടെയാണ് ഈ സന്തോഷവാർത്ത പങ്കുവച്ചത്.
Also Read: മണി ഈസ് നോട്ട് എ പ്രോബ്ലം, കോസ്റ്റ്ലി ബ്രേക്ക്ഫാസ്റ്റ് ഒൺലി: യാത്രാചിത്രങ്ങളുമായി വർഷ
"അളവറ്റ സ്നേഹത്തോടും നന്ദിയോടും കൂടി ഞങ്ങൾ ഞങ്ങളുടെ ആൺകുഞ്ഞിനെ സ്വാഗതം ചെയ്യുന്നു," എന്നായിരുന്നു കത്രീനയും വിക്കിയും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.
2021ൽ വിവാഹിതരാകുന്നതു വരെ തങ്ങളുടെ പ്രണയബന്ധം വളരെ രഹസ്യമായി വയ്ക്കുകയായിരുന്നു ഇരുവരും. 2021 ഡിസംബര്‍ 9ന് രാജസ്ഥാനില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. പരസ്പരം മനസ്സിലാക്കി നീണ്ട കാലത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം.
Also Read: സിനിമയെ വെല്ലും അല്ലുവിന്റെയും സ്നേഹയുടെയും വിപ്ലവ പ്രണയകഥ
കഴിഞ്ഞ സെപ്റ്റംബറിലാണ് കത്രീന ഗർഭിണിയാണെന്ന സന്തോഷവാർത്ത ലോകത്തെ അറിയിച്ചത്. 'ഹൃദയം നിറഞ്ഞ സന്തോഷത്തോടെ ജീവിതത്തിലെ ഏറ്റവും മികച്ച അധ്യായം ആരംഭിക്കാനുള്ള യാത്രയിലാണ്' എന്ന കുറിപ്പോടെ സോഷ്യൽ മീഡിയയിലൂടെയാണ് സന്തോഷ വാർത്ത ഇരുവരും ആരാധകരെ അറിയിച്ചത്. നിറവയറുമായി നിൽക്കുന്ന കത്രീനയുടെ ചിത്രവും ഒപ്പം പോസ്റ്റ് ചെയ്തിരുന്നു.
Also Read: ഏതെങ്കിലും ഫോറിനറെ വിളിച്ച് വീട്ടിൽ താമസിപ്പിച്ചാലോ എന്നുവരെ ചിന്തിച്ചു അന്ന്: അനാർക്കലി
ജീവിതത്തിൽ ഒന്നിച്ചെങ്കിലും, കത്രീനയും വിക്കിയും ഇതുവരെ ഒരു സിനിമയിലും ഒരുമിച്ച് അഭിനയിച്ചിട്ടില്ല. കത്രീനയുടെ പ്രണയം തുടക്കത്തിൽ തന്നെ അമ്പരപ്പിച്ചുവെന്നാണ് ഒരിക്കൽ ഒരു അഭിമുഖത്തിൽ വിക്കി പറഞ്ഞിട്ടുണ്ട്. കത്രീന തന്നെ പ്രത്യേകം ശ്രദ്ധിക്കുന്നു എന്ന കാര്യം അറിഞ്ഞപ്പോൾ അതു വിചിത്രമായി തോന്നിയെന്നും വിക്കി പറഞ്ഞു. ഇത്രയും സുന്ദരിയായൊരാൾ, കരിയറിൽ ഉയരത്തിൽ നിൽക്കുന്ന ഒരാൾ, തന്നെ പോലെയൊരാളെ സ്നേഹിക്കുന്നുവെന്നത് ആദ്യം തനിക്ക് വിശ്വസിക്കാനായിരുന്നില്ലെന്നും വിക്കി പറഞ്ഞിരുന്നു.
Read More: എന്നെ ഒരു കൊച്ചുകുട്ടിയായിട്ടാണ് മമ്മൂക്ക കണ്ടത്: മാതു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us