scorecardresearch
Latest News

കൊറോണക്കാലത്ത് ഞങ്ങൾ; ഒരു വീഡിയോ കാൾ അപാരതയുമായി കത്രീന കൈഫ്

ജനതാ കർഫ്യൂ ദിനത്തിൽ വരുൺ ധവാനോടും അർജുൻ കപൂറിനോടും സംസാരിച്ച വിശേഷം പങ്കുവയ്ക്കുകയാണ് കത്രീന

katrina kaif Varun Davan Arjun Kapoor

കൊറോണ വൈറസ് ബാധയെ തുടർന്ന് ലോകമെമ്പാടുമുള്ള ആളുകൾ വീടുകളിലേക്ക് ഒതുങ്ങുന്ന കാഴ്ചയാണ് എവിടെയും കണ്ടുകൊണ്ടിരിക്കുന്നത്. സിനിമാ ചിത്രീകരണങ്ങൾക്കും പാർട്ടികൾക്കുമൊക്കെ അവധി നൽകി താരങ്ങളും വീടിനകത്ത് ഇരുന്ന് കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുകയാണ്. പലരും അപ്രതീക്ഷിതമായി വീണുകിട്ടിയ സമയം കുടുംബാംഗങ്ങൾക്കൊപ്പം ചെലവഴിക്കാനാണ് ഉപയോഗപ്പെടുത്തുന്നത്. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി സുഹൃത്തുക്കളെ ഒന്നും നേരിൽ കാണാൻ കഴിയുന്നില്ലെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ ചങ്ങാതികളുമായി സമ്പർക്കം പുലർത്തുകയാണ് ഒരു കൂട്ടർ.

Read More: ‘മീ ടൂ’ വിവാദനായകൻ ഹാർവി വെയ്ൻസ്റ്റൈന് കോവിഡ്-19 സ്ഥിരീകരിച്ചു

ബോളിവുഡ് താരമായ കത്രീന കൈഫും വരുൺ ധവാനും അർജുൻ കപൂറും ഒന്നിച്ചുള്ള ഒരു വീഡിയോ ചാറ്റിന്റെ സ്ക്രീൻഷോട്ടാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ കവരുന്നത്. ജനതാ കർഫ്യൂ ദിനത്തിൽ വീഡിയോ കോളിലൂടെ മൂവരും സംസാരിക്കുന്നതിന്റെ സ്ക്രീൻ ഷോട്ട് കത്രീന തന്നെയാണ് പങ്കുവച്ചിരിക്കുന്നത്.

ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ കൊറോണകാല വിനോദവും ശ്രദ്ധ നേടിയിരുന്നു. ഷൂട്ടിങ്, മോഡലിങ്, വിദേശയാത്രകൾ എന്നിങ്ങനെ തിരക്കുകളിൽ നിന്നും തിരക്കുകളിലേക്ക് ഓടി കൊണ്ടിരിക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി വീണു കിട്ടിയ ഈ സമയത്ത് വാർഡ്രോബ് ക്ലീനിങ് ആണ് തന്റെ പ്രധാന ജോലിയെന്നാണ് ദീപിക പറഞ്ഞത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Katrina kaif varun dhawan arjun kapoor