ടൈഗർ സിന്താ ഹേ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് നടി കത്രീന കെയ്ഫ്. ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റുകളിൽ നിന്നുളള രസകരമായ വിഡിയോകളും ചിത്രങ്ങളും താരം ഇടയ്ക്കിടെ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഒരു പുതിയ വിഡിയോ കൂടി പുറത്തുവന്നിരിക്കുകയാണ്.

ഷൂട്ടിങ് സെറ്റിൽ ക്രിക്കറ്റ് കളിക്കുന്ന കത്രീനയാണ് വിഡിയോയിലുളളത്. നടൻ അംഗദ് ബേദിക്ക് കത്രീന ബോളിങ് ചെയ്യുകയാണ്. പക്ഷേ കത്രീനയുടെ ബോളിങ് കണ്ടാൽ കഷ്ടം തോന്നും. ക്രിക്കറ്റ് കത്രീനയ്ക്ക് വളരെ ഇഷ്ടമാണന്നും അതിനെക്കുറിച്ച് അംഗദിൽനിന്നും കൂടുതൽ പഠിക്കുകയാണ് കത്രീനയുടെ ശ്രമമെന്നുമാണ് വൃത്തങ്ങളിൽനിന്നും ലഭിക്കുന്ന വിവരം. ഷൂട്ടിങ്ങിനുശേഷം ടീമിലുളളവർ ചേർന്ന് ക്രിക്കറ്റ് കളിക്കാറുണ്ടെന്നും വിവരമുണ്ട്.

#KatrinaKaif playing cricket in Abu Dhabi with #AngadBedi as they shoot for #tigerzindahai @katrinakaif @angadbedi

A post shared by BollywoodLife (@ibollywoodlife) on

സൽമാൻ ഖാനും കത്രീനയും ഒന്നിക്കുന്ന ചിത്രമാണ് ടൈഗർ സിന്താ ഹെ. ഡിസംബറിലാണ് ചിത്രം പ്രദർശനത്തിനെത്തുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ