കത്രീന കെയ്ഫിന് കോവിഡ്; താരം ഹോം ക്വാറന്റൈനിൽ

കഴിഞ്ഞദിവസം വിക്കി കൌശലിനും നടി ഭൂമി പെട്നേക്കറിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു

katrina kaif

ബോളിവുഡ് താരം കത്രീന കെയ്ഫിന് കോവിഡ്-19. പരിശോധനയിൽ തനിക്ക് കോവിഡ് സ്ഥിരീകരിച്ചതായും നിലവിൽ വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയാണെന്നും കത്രീന തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയത്. സമീപ ദിവസങ്ങളിൽ താനുമായി സമ്പർക്കം പുലർത്തിയവർ ജാഗ്രത കാണിക്കണമെന്നും കത്രീന മുന്നറിയിപ്പ് നൽകി.

“എനിക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. ഉടൻ തന്നെ ഹോം ക്വാറന്റൈനിലേക്ക് മാറും. എന്റെ ഡോക്ടർമാരുടെ ഉപദേശപ്രകാരം ഞാൻ എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും പിന്തുടരുന്നുണ്ട്. ഞാനുമായി സമ്പർക്കം പുലർത്തിയ എല്ലാവരോടും ഉടനടി പരിശോധന നടത്താൻ അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ എല്ലാ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. ദയവായി സുരക്ഷിതമായി തുടരുക, ശ്രദ്ധിക്കുക,” കത്രീന എഴുതി.

കഴിഞ്ഞദിവസം വിക്കി കൌശലിനും നടി ഭൂമി പെട്നേക്കറിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയ വഴിയാണ് ആരോഗ്യ വിവരം അറിയിച്ചത്.

“എല്ലാ ശ്രദ്ധയും മുൻകരുതലുകളും ഉണ്ടായിരുന്നിട്ടും, നിർഭാഗ്യവശാൽ, എനിക്ക് കോവിഡ് ബാധിച്ചു. എല്ലാ അവശ്യ പ്രോട്ടോക്കോളുകളും പിന്തുടർന്ന്, ഞാൻ ഡോക്ടർ നിർദ്ദേശിച്ച മരുന്നുകൾ കഴിച്ച് ഹോം ക്വാറൻറൈനിലാണ്. ഞാനുമായി സമ്പർക്കം പുലർത്തിയ എല്ലാവരോടും ഉടനടി പരിശോധന നടത്താൻ ഞാൻ അഭ്യർത്ഥിക്കുന്നു. ശ്രദ്ധിച്ച് സുരക്ഷിതരായി തുടരുക,” വിക്കി ഇൻസ്റ്റാഗ്രാം പോസ്റ്റിൽ എഴുതി.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Katrina kaif tests positive for covid 19 under home quarantine

The moderation of comments is automated and not cleared manually by malayalam.indianexpress.com