മാലിദ്വീപിൽനിന്നുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് കത്രീന കെയ്ഫ്. ചിത്രങ്ങൾ അടുത്തിടെ പകർത്തിയതാണോ അതോ ഹണിമൂണിൽനിന്നുള്ള ചിത്രങ്ങളാണോയെന്നു വ്യക്തമല്ല. നിയോൺ ഗ്രീനും ബ്ലൂ ആൻഡ് വൈറ്റ് നിറത്തിലുള്ള സ്വിംവെയറിലുള്ള ചിത്രങ്ങളാണ് കത്രീന പുതിയതായി പോസ്റ്റ് ചെയ്തത്.
ഡിസംബർ ഒമ്പതിനാണ് വിക്കിയും കത്രീനയും വിവാഹിതരായത്. രാജസ്ഥാനിലെ സവായ് മധോപൂർ ജില്ലയിലെ സിക്സ് സെൻസ് ഫോർട്ട് ബർവാരയിലായിരുന്നു വിവാഹ ചടങ്ങുകൾ. വിക്കി-കത്രീന വിവാഹത്തിൽ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
സൽമാൻ ഖാൻ നായകനാവുന്ന ടൈഗർ 3 യാണ് കത്രീനയുടെ അടുത്ത സിനിമ. സൂര്യവൻഷിയാണ് കത്രീനയുടേതായി അടുത്തിടെ റിലീസ് ചെയ്ത ചിത്രം. ഫോൺ ഭൂത്, ജീ ലേ സാറ എന്നീ ചിത്രങ്ങളിലും കത്രീന അഭിനയിക്കുന്നുണ്ട്. സർദാർ ഉദം ആയിരുന്നു വിക്കിയുടെ അടുത്തിടെ പുറത്തിറങ്ങിയ സിനിമ. മേഘ്ന ഗുൽസാറിന്റെ സാം ബഹാദൂർ ആണ് വിക്കി ഇനി അഭിനയിക്കുന്ന ചിത്രം. ഫീൽഡ് മാർഷൽ സാം മനേക്ഷയുടെ ജീവചരിത്രമാണ് ഈ ചിത്രത്തിൽ പറയുന്നത്. സന്യ മൽഹോത്ര, ഫാത്തിമ സന ഷെയ്ഖ് എന്നിവരും ചിത്രത്തിലുണ്ടാകും.
Read More: വിവാഹശേഷം ആദ്യമായി മുംബൈയിൽ; സന്തോഷം പങ്കിട്ട് വിക്കിയും കത്രീനയും