ബോയ് ഫ്രണ്ട്സിന്‍റെ ഫോണിൽ ഒളിഞ്ഞുനോക്കാറുണ്ടായിരുന്നുവെന്ന് ബോളിവുഡ് താരം കത്രീന കൈഫ്. തന്റെ സുഹൃത്തുക്കളായ മിനി മാഥുറിനും കരിഷ്മ കോഹ്ലിയ്ക്കുമൊപ്പമുള്ള വാലന്റൈൻസ് ഡേ ആഘോഷത്തിനിടയിൽ ‘നെവർ ഹാവ് ഐ എവർ’ ഗെയിം കളിക്കവെയായിരുന്നു കത്രീനയുടെ വെളിപ്പെടുത്തൽ. അധികം പക്വതയില്ലാതിരുന്ന നാളുകളിൽ ബോയ്ഫ്രണ്ട്സിന്റെ ഫോണുകളിലേക്ക് ഒളിഞ്ഞുനോക്കിയിട്ടുണ്ടെന്നും എന്നാൽ ഭർത്താവ് വിക്കി കൗശലിനോട് താനിതുവരെ അതു ചെയ്തിട്ടില്ലെന്നും കത്രീന പറഞ്ഞു.
ഒരിക്കലും പ്രിയപ്പെട്ടൊരാളുടെ ഫോണിലേക്ക് ഒളിഞ്ഞുനോക്കിയിട്ടില്ല- എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു കത്രീന. “പക്വത കുറഞ്ഞ കാലത്ത് ഞാനത് ചെയ്തിട്ടുണ്ട്. ഇപ്പോൾ ഞാൻ കൂടുതൽ ജ്ഞാനിയായതിനാൽ, പിന്നീടൊരിക്കലും അതു ചെയ്തിട്ടില്ല. ഇനിയൊരിക്കലും ഒരിക്കലും അത് ചെയ്യില്ല. ആരെങ്കിലും ഫോൺ തുറന്ന് എന്റെ അരികിൽ വച്ചാലും ഞാൻ നോക്കില്ല,” കത്രീനയുടെ വാക്കുകളിങ്ങനെ. മുൻപ് ബോളിവുഡ് താരങ്ങളായ സൽമാൻ ഖാൻ, രൺബീർ കപൂർ എന്നിവരുമായി റിലേഷൻഷിപ്പിലായിരുന്നു കത്രീന.
ചില സാഹചര്യങ്ങളിൽ നിന്നും കരകയറാൻ താൻ ചെയ്ത കാര്യങ്ങളെ കുറിച്ചും കത്രീന മനസ്സു തുറന്നു. ജോൺ എബ്രഹാം, നീൽ നിതിൻ മുകേഷ്, ഇർഫാൻ ഖാൻ, നവാസുദ്ദീൻ സിദ്ദിഖി എന്നിവർക്കൊപ്പം അഭിനയിച്ച കബീർ ഖാന്റെ ന്യൂയോർക്ക് (2009) എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ താൻ ഇല്ലാത്ത പരിക്ക് ഉള്ളതായി അഭിനയിച്ചുവെന്നും കത്രീന പറഞ്ഞു.
സ്വന്തം പേര് എപ്പോഴെങ്കിലും ഗൂഗിൾ ചെയ്‌തിട്ടുണ്ടോ എന്ന ചോദ്യത്തിനും ഉണ്ടെന്നാണ് കത്രീന ഉത്തരമേകിയത്. ഏതാനും ദീപാവലി പാർട്ടികൾക്കിടയിൽ താൻ പബ്ലിക് ബാത്ത്റൂമിൽ കയറി കരഞ്ഞിട്ടുണ്ടെന്നും കത്രീന തുറന്നുപറഞ്ഞു.
വിജയ് സേതുപതി നായകനാകുന്ന ശ്രീറാം രാഘവന്റെ മെറി ക്രിസ്‌മസ്, സൽമാൻ ഖാനൊപ്പം ടൈഗർ 3 എന്നിവയാണ് വരാനിരിക്കുന് കത്രീന ചിത്രങ്ങൾ.