Latest News
ക്രൂയിസ് കപ്പല്‍ ലഹരിമരുന്ന് കേസ്: ആര്യന്‍ ഖാന് ജാമ്യം

എന്നെ ശല്യപ്പെടുത്താതെ വിജയ് ഏറെനേരം ഗുഡ്ബൈ പറയാൻ കാത്തുനിന്നു; കത്രീന കെയ്ഫ്

ആരോ എന്റ മുന്നിൽ നിൽക്കുന്നുവെന്നാണ് ഞാൻ കരുതിയത്. ഞാൻ അയാളെ നോക്കാതെ വീണ്ടും ഫോണിൽ നോക്കുന്നത് തുടർന്നു

vijay, katrina kaif, ie malayalam

ബോളിവുഡിലെ താരറാണിയാണ് കത്രീന കെയ്ഫ്. വർഷങ്ങൾക്കു മുൻപ് തമിഴ് പരസ്യത്തിൽ ആദ്യമായി ദളപതി വിജയ്‌ക്കൊപ്പം അഭിനയിച്ചതിനെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് കത്രീന. അനൈത ഷറഫ് അദജാനിയ അവതരിപ്പിക്കുന്ന ടോക് ഷോയായ ഫീറ്റ് അപ് വിത് ദി സ്റ്റാർസിലാണ് കത്രീന ഷൂട്ടിങ്ങിനിടെ നടന്ന സംഭവം ഓർത്തെടുത്തത്.

ഷൂട്ടിങ് കഴിഞ്ഞശേഷം കത്രീനയോട് ഗുഡ്ബൈ പറയാൻ ഏറെ നേരം ക്ഷമയോടെ വിജയ് നിന്നതിനെക്കുറിച്ചാണ് കത്രീന ഷോയിൽ പറഞ്ഞത്. ”ഊട്ടിയിലായിരുന്നു ഷൂട്ടിങ്. ഷൂട്ടിങ്ങിനുശേഷം ഞാൻ നിലത്ത് ഇരിക്കുകയായിരുന്നു. നിലത്തിരുന്ന് ഞാൻ ഫോണിൽ എന്തോ നോക്കുകയായിരുന്നു. ഈ സമയം എന്റെ മുന്നിലായി രണ്ടു ഷൂ കണ്ടു. ആരോ എന്റ മുന്നിൽ നിൽക്കുന്നുവെന്നാണ് ഞാൻ കരുതിയത്. ഞാൻ അയാളെ നോക്കാതെ വീണ്ടും ഫോണിൽ നോക്കുന്നത് തുടർന്നു.”

”കുറേനേരം കഴിഞ്ഞിട്ടും ഷൂ ധരിച്ച രണ്ടു കാലുകൾ എന്റെ മുന്നിൽതന്നെയുണ്ട്. അവസാനം ഞാൻ തല ഉയർത്തി നോക്കി. എനിക്കൊപ്പം പരസ്യത്തിൽ അഭിനയച്ച വ്യക്തിയായിരുന്നു അത്. അയാൾ ഒരു നടനും സൗത്തിലെ സൂപ്പർ സ്റ്റാറുമായിരുന്നു. വിജയ് എന്നായിരുന്നു പേര്. വളരെ വിനീതനായ അയാൾ എന്നെ ശല്യപ്പെടുത്താതെ എന്നോട് ഗുഡ്ബൈ പറയാൻ കാത്തുനിൽക്കുകയായിരുന്നു” കത്രീന പറഞ്ഞു.

സൽമാൻ ഖാൻ നായകനാവുന്ന ഭാരത് ആണ് കത്രീനയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ദിഷ പട്നാനി, നോറ ഫത്തേഹി, തബു, ജാക്കി ഷറഫ്, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ജൂണിലാണ് ചിത്രം തിയേറ്ററുകളിലെത്തുക.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Katrina kaif recalls her shooting experience vijay

Next Story
’96’ തെലുങ്ക്‌ പതിപ്പില്‍ അഭിനയിക്കുമോ?: ആരാധകന് സാമന്തയുടെ മറുപടിTrisha Vijay Sethupathi 96 should not made remade in Telugu, says Samantha Akkineni
The moderation of comments is automated and not cleared manually by malayalam.indianexpress.com
X