ബോളിവുഡിന്റെ വെള്ളിത്തിരയിലെ ഏറ്റവും ജനപ്രിയ ജോഡികളാണ് സല്‍മാന്‍ ഖാനും കത്രീന കെയ്ഫും. മുന്‍പ് പ്രണയികളായിരുന്ന ഇരുവരും തമ്മില്‍ ഇപ്പോള്‍ പ്രണയമാണോ സൗഹൃദമാണോ എന്ന ചോദ്യമാണ് ആരാധകരെ കുഴയ്ക്കുന്നത്. അടുത്തിടെ ഒരു അഭിമുഖത്തില്‍ കത്രീന തന്നെ സഹോദരന്‍ എന്ന് വിളിക്കുന്നത് ഇഷ്ടമല്ലെന്ന് സല്‍മാന്‍ പറഞ്ഞത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോള്‍ ഇക്കാര്യത്തിന് കത്രീനയുടേയും പ്രതികരണം വന്നിട്ടുണ്ട്. ‘തീര്‍ച്ചയായും സല്‍മാന്‍ എന്റെ സഹോദരനല്ല. അദ്ദേഹം എന്റെ സുഹൃത്താണ്. പക്ഷെ തമാശ രീതിയില്‍ ആയിരിക്കും അത്തരത്തില്‍ പറഞ്ഞിട്ടുണ്ടാകുക,’ കത്രീന പ്രതികരിച്ചു.

Read More: ഷാരൂഖിന്റെ ‘മന്നത്ത്’ വാങ്ങാൻ ആഗ്രഹിച്ച സൽമാൻ ഖാൻ; മുടക്കിയത് പിതാവ്>

സല്‍മാന്‍ ഖാന്‍ എന്ന തമാശക്കാരനെ കുറിച്ചും കത്രീനയ്ക്ക് പറയാന്‍ ഒരുപാട് ഉണ്ടായിരുന്നു.
‘എല്ലാവരുടേയും കാല് വരും. എല്ലാവരെയും കംഫര്‍ട്ടബിള്‍ ആക്കുക എന്നതാണ് സല്‍മാന്റെ സ്വഭാവം. അദ്ദേഹത്തിന് ചുറ്റുമുള്ളവരൊക്കെ എപ്പോഴും ചിരിക്കും. ഞാനങ്ങനെ മിണ്ടാതിരിക്കുന്ന ആളല്ല. പറ്റുമ്പോഴൊക്കെ ഞാന്‍ തിരിച്ചും കൊടുക്കാറുണ്ട്.’

സല്‍മാനും കത്രീനയും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നത് 2005ലാണ്. കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ഇരുവരും ഒരുമിച്ച് നിരവധി ഹിറ്റുകള്‍ സമ്മാനിച്ചിട്ടുണ്ട്. രണ്ടുവര്‍ഷത്തിനു ശേഷം സല്‍മാനും കത്രീനയും വീണ്ടും ഒരുമിക്കുകയാണ് അലി അബ്ബാസ് സഫറിന്റെ ഭാരത് എന്ന ചിത്രത്തിലൂടെ.

Read More: കത്രീനയുടെ കണ്ണുകൾ നിറഞ്ഞൊഴുകി, മുൻ കാമുകിയെ ചിരിപ്പിക്കാൻ സൽമാൻ ഡാൻസറായി

സല്‍മാനും ഒന്നിച്ച് വീണ്ടും പ്രവര്‍ത്തിച്ചതിനെ കുറിച്ച് കത്രീന പറഞ്ഞത് കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് ഒരു നടി എന്ന നിലയില്‍ തനിക്ക് പരിണാമങ്ങള്‍ സംഭവിച്ചിട്ടുണ്ട് എന്നാണ്.

‘സല്‍മാനൊപ്പം ഞാനാദ്യമായി ചെയ്തത് ‘മേനേ പ്യാര്‍ ക്യോം കിയാ’ എന്ന സിനിമ ആയിരുന്നു. അതെന്റെ മൂന്നാമത്തെ ചിത്രമായിരുന്നു. ഞാന്‍ പുതിയ ആളായിരുന്നു. എന്റെ ഇടം കണ്ടെത്താന്‍ ശ്രമിക്കുന്ന ഒരാള്‍. പിന്നീട് സല്‍മാനും ഗോവിന്ദയും അഭിനയിച്ച പാര്‍ട്ണറിലും കുറച്ച് ദിവസങ്ങള്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ ആദ്യ സിനിമ ഒന്നിച്ചു ചെയ്യുന്ന സമയത്ത് തന്നെ സല്‍മാന്‍ സല്‍മാനായിരുന്നു. അദ്ദേഹത്തിന് അതേ ഫീഡ് ബാക്ക് ആയിരിക്കില്ല. ഞാന്‍ ഭാരതില്‍ വന്നപ്പോള്‍ ഒരു പുതിയ ആളായാണ് വന്നത്. കാരണം അനുഭവങ്ങളാണ് ഏറ്റവും വലിയ ഗുരു,’ കത്രീന പറഞ്ഞു.

ഭാരതിൽ സൽമാനും കത്രീനയ്ക്കും പുറമേ ദിഷാ പട്ടാണി, ജാക്കി ഷറഫ്, തബു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രം ജൂൺ അഞ്ചിനാണ് തിയേറ്ററുകളിൽ പ്രദർശനത്തിനായി എത്തുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook