ബോളിവുഡിന്റെ ഇഷ്ട താരദമ്പതികളാണ് വിക്കി കൗശാലും കത്രീന കെയ്‌ഫും. വിവാഹശേഷമുള്ള കത്രീനയുടെ ആദ്യ പിറന്നാൾ ആഘോഷമാക്കാൻ ഒരുങ്ങുകയാണ് ഈ നവ താരദമ്പതികൾ. ഇന്ത്യയ്ക്ക് പുറത്താണ് പിറന്നാൾ ആഘോഷം. ഇതിനായി ഇരുവരും മുംബൈ എയര്‍പ്പോര്‍ട്ടില്‍ എത്തിയ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
ജൂലൈ 16ന് ആണ് കത്രീനയുടെ 39 – ാം പിറന്നാള്‍. പിറന്നാള്‍ ആഘോഷിക്കാനായി മാലിദ്വീപിലേക്കാണ് ഇരുവരുടേയും യാത്രയെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിക്കിയുടെ സഹോദരനും നടനുമായ സണ്ണി കൗശല്‍, നടി ശര്‍വാരി വാഗ് എന്നിവരും കൂടെയുണ്ട്. വിക്കി- കത്രീന ദമ്പതികളുടെ സുഹൃത്തും സംവിധായകനുമായ കബീര്‍ ഖാനും ഭാര്യ മിനി മതുറും മുംബൈ എയര്‍പ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. എല്ലാവരും ഒരുമിച്ചുളള യാത്രയെന്നാണ് സൂചന.
ലളിതനമായ വസ്ത്രങ്ങള്‍ അണിഞ്ഞാണ് ഇരുവരും എയര്‍പ്പോര്‍ട്ടില്‍ എത്തിയത്.
കത്രീന ഓറഞ്ച് നിറത്തിലുളള ടോപ്പില്‍ അതി സുന്ദരിയായിരുന്നു. ക്ലീന്‍ ഷേവ് ലുക്കിലാണ് വിക്കി പ്രത്യക്ഷപ്പെട്ടത്. ചെറുപുഞ്ചിരിയോടെയാണ് ദമ്പതികള്‍ മാധ്യങ്ങളെ കണ്ടത്.
സൽമാൻ ഖാൻ നായകനാവുന്ന ടൈഗർ 3 യാണ് കത്രീനയുടെ അടുത്ത സിനിമ. സൂര്യവൻഷിയാണ് കത്രീനയുടേതായി അടുത്തിടെ റിലീസ് ചെയ്ത ചിത്രം. ഫോൺ ഭൂത്, ജീ ലേ സാറ എന്നീ ചിത്രങ്ങളിലും കത്രീന അഭിനയിക്കുന്നുണ്ട്. സർദാർ ഉദം ആയിരുന്നു വിക്കിയുടെ അടുത്തിടെ പുറത്തിറങ്ങിയ സിനിമ. മേഘ്‌ന ഗുൽസാറിന്റെ സാം ബഹാദൂർ ആണ് വിക്കി ഇനി അഭിനയിക്കുന്ന ചിത്രം.