ജന്മദിനം ആഘോഷമാക്കി ബോളിവുഡ് താരം കത്രീന കൈഫ്. ഭർത്താവ് വിക്കി കൗശലിനും സുഹൃത്തുക്കൾക്കുമൊപ്പം മാലിദ്വീപിലായിരുന്നു കത്രീനയുടെ 39-ാം ജന്മദിനം. പിറന്നാൾ ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.
ജൂലൈ 15നാണ് മുംബൈ വിമാനത്താവളത്തിൽ നിന്നും കത്രീനയും വിക്കിയും മാലിദ്വീപിലേക്ക് യാത്ര തിരിച്ചത്. വിക്കിയുടെ സഹോദരൻ സണ്ണി കൗശലും കാമുകി ശർവാരി വാഗും ഇവർക്കൊപ്പമുണ്ടായിരുന്നു. ചലച്ചിത്ര നിർമ്മാതാവ് കബീർ ഖാനും ഭാര്യ മിനി മാത്തൂർ, നടി ഇലിയാന ഡിക്രൂസ്, അംഗീര ധർ, സംവിധായിക കരിഷ്മ കോഹ്‌ലി, കത്രീനയുടെ ഇളയ സഹോദരി ഇസബെൽ കൈഫ് എന്നിവരെയും ചിത്രങ്ങളിൽ കാണാം.