scorecardresearch

ഒറ്റനോട്ടത്തിൽ കത്രീന തന്നെ; അമ്പരപ്പിക്കുന്ന സാമ്യവുമായി ഒരു ‘അപര’

കത്രീനയാണെന്ന് തെറ്റിദ്ധരിച്ച് പോകുന്നിടത്തെല്ലാം ആളുകൾ സെൽഫിയെടുക്കാനും ചിത്രങ്ങളെടുക്കാനുമായി അലിന റായിയെ പൊതിയുകയാണ്

ഒറ്റനോട്ടത്തിൽ കത്രീന തന്നെ; അമ്പരപ്പിക്കുന്ന സാമ്യവുമായി ഒരു ‘അപര’

ഐശ്വര്യ റായോട് സാമ്യമുള്ള ഇറാനിയൻ മോഡൽ മഗ്ലഖാ ജബേരിയ്ക്ക് പിറകെയാണ് കുറച്ചുനാളുകളായി സമൂഹമാധ്യമങ്ങൾ. ഇപ്പോഴിതാ, കത്രീന കൈഫിന്റെ അപരയാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. ടിക് ടോക് താരമായ അലിന റായിയാണ് കത്രീനയുമായുള്ള രൂപസാദൃശ്യത്തിന്റെ പേരിൽ ശ്രദ്ധ നേടുന്നത്.

കത്രീനയുമായുള്ള രൂപസാദൃശ്യം ഈ ടിക്ടോക് താരത്തെ ഇൻസ്റ്റഗ്രാമിലും സെലബ്രിറ്റിയാക്കുകയാണ്. 34,000 ത്തിലേറെ ഫോളോവേഴ്സും അലിനയ്ക്ക് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ ഉണ്ട്. കത്രീനയുടെ രൂപസാദൃശ്യം ലഭിക്കാനായി നിങ്ങൾ പ്ലാസ്റ്റിക് സർജറി ചെയ്തിട്ടുണ്ടോ എന്നാണ് അലിനയോട് ആരാധകരുടെ ചോദ്യം.

കത്രീനയാണെന്ന് തെറ്റിദ്ധരിച്ച് പോകുന്നിടത്തെല്ലാം ആളുകൾ സെൽഫിയെടുക്കാനും ചിത്രങ്ങളെടുക്കാനുമായി അലിന റായിയെ പൊതിയുകയാണ്. അതിന്റെ വീഡിയോയും അലിന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

Read more: അതേ കണ്ണ്, അതേ ചുണ്ട്, അതേ ഗ്ലാമര്‍: ഐശ്വര്യ റായ്ക്ക് ഇറാനില്‍ നിന്നും ഒരു ‘അപര’

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Katrina kaif lookalike doppelganger alina rai photos instagram