ഒരൊറ്റ ചോദ്യം കൊണ്ട് ആരാധകരെ മൊത്തം ഞെട്ടിച്ചിരിക്കുകയാണ് കത്രീന കൈഫ്. തന്റെ അതിഥിയാവുന്നോയെന്നാണ് കത്രീന ചോദിക്കുന്നത്. പുതിയൊരു വീട് തപ്പി കൊണ്ടിരിക്കുകയാണ് കത്രീന. വീട് കണ്ട് പിടിച്ച് കഴിഞ്ഞാൽ ആരാധകർ വീട് സന്ദർശിക്കണമെന്നാണ് കത്രീനയുടെ ആഗ്രഹം. കത്രീനയുടെ ആഗ്രഹം കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ, സമൂഹമാധ്യമങ്ങളിൽ മാത്രം ലക്ഷകണക്കിന് ആരാധകരാണ് കത്രീനക്കുളളത്.

ഫെയ്‌സ്ബുക്കിലാണ് കത്രീന ഈ ആഗ്രഹം പറഞ്ഞിരിക്കുന്നത്. അഡ്രസ് പങ്ക്‌വച്ചാൽ വീട് കാണാൻ വരുമോയെന്നാണ് കത്രീന ഫെയ്‌സ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ഒരു ചിത്രവും താരം പങ്ക്‌വച്ചിട്ടുണ്ട്. രസകരമായ കമന്റുകളാണ് വന്ന് കൊണ്ടിരിക്കുന്നത്. പലപ്പോഴായി കത്രീനയെ കാണാൻ വന്ന് കാണാതെ പോയതിലുളള നിരാശയും കാണാനുളള ആഗ്രഹവുമെല്ലാം ഈ കമന്റുകളിൽ കാണാവുന്നതാണ്.

കാണാനായി മുംബൈയിലെ അപ്പാർട്ട്മെന്റിൽ വന്നിരുന്നു. പക്ഷേ അവിടെയില്ലെന്നറിഞ്ഞു. തുടർന്ന് കാണാനായി നാല് മണിക്കൂറിലധികം കാത്തിരുന്നു. കണ്ടില്ല. തൊട്ടടുത്ത ദിവസം കാണാനെത്തിയെങ്കിലും കാണാൻ സാധിച്ചില്ല എന്നാണ് ഒരു ആരാധകൻ കമന്റ് ചെയ്‌തിരിക്കുന്നത്. കത്രീനയോടും കത്രീനയുടെ സിനിമകളോടുമുളള ഇഷ്‌ടവും ആരാധകർ താഴെ പങ്ക് വയ്‌ക്കുന്നുണ്ട്.

ജാഗാ ജസൂസ, ടൈഗർ സിന്ദ ഹൈ എന്നിവയാണ് കത്രീനയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ. ജാഗാ ജസൂസയിൽ രൺബീർ കപൂറിനൊപ്പമാണ് കത്രീനയെത്തുന്നത്. സൽമാൻ ഖാനാണ് ടൈഗർ സിന്ദ ഹൈയിലെ നായകൻ. രണ്ട് ചിത്രങ്ങളും ഈ വർഷം പ്രദർശനത്തിനെത്തും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ