രാജ്യം ലോക്ക്ഡൗണിലായതോടെ ബോളിവുഡ് താരങ്ങളെല്ലാം വീട്ടിൽ കഴിയുകയാണ്. വീട്ടിൽ ചെലവഴിക്കാൻ കിട്ടിയ സമയം വെറുതെ കളയാതെ വീട്ടു ജോലികളുമായി തിരക്കിലാണ് ബോളിവുഡ് നടി കത്രീന കൈഫ്. ഇതിന്റെ വീഡിയോ താരം തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുന്നുമുണ്ട്.
Read Also: ഞങ്ങൾ ഉറങ്ങി തീർക്കുകയാണ്; ബോളിവുഡ് സുന്ദരിമാർ പറയുന്നു
വീട് വൃത്തിയാക്കുന്നതിന്റെ വീഡിയോയാണ് താരം പുതുതായി പങ്കുവച്ചത്. ചൂല് ഉപയോഗിച്ച് നിലം അടിച്ചുവാരുന്ന കത്രീനയുടെ വീഡിയോ പകർത്തിയിരിക്കുന്നത് സഹോദരി ഇസബല്ല കൈഫ് ആണ്. അടിച്ചു വാരി മടുത്ത കത്രീന ഇടയ്ക്ക് വിനോദമെന്നോണം ചൂല് ബാറ്റാക്കി മാറ്റുന്നതും വീഡിയോയിൽ കാണാം.
നേരത്തെ അടുക്കളയിൽ പാത്രം കഴുകുന്നതിന്റെ വീഡിയോ താരം പങ്കുവച്ചിരുന്നു.
ഫിറ്റ്നസിൽ ഏറെ ശ്രദ്ധിക്കുന്ന കത്രീന കൊറോണ കാലത്തും അതിനു മുടക്കം വരുത്തിയിട്ടില്ല. വീട്ടിൽ വർക്ക്ഔട്ട് ചെയ്യുന്നതിന്റെ വീഡിയോയും താരം സോഷ്യൽ മീഡിയ വഴി പങ്കുവച്ചിരുന്നു.
2018 ൽ പുറത്തിറങ്ങിയ സൽമാൻ ഖാൻ നായകനായ ‘ഭാരത്’ സിനിമയിലാണ് കത്രീന അവസാനമായി അഭിനയിച്ചത്. അക്ഷയ് കുമാർ നായകനാവുന്ന ‘സൂര്യവൻഷി’യാണ് കത്രീനയുടെ അടുത്ത ചിത്രം.