Latest News
മൊറേനൊ പെനാലിറ്റി പാഴാക്കി; സ്പെയിനിനെ സമനിലയില്‍ കുരുക്കി പോളണ്ട്
ഇന്ധനനിരക്ക് വര്‍ധിപ്പിച്ചു, പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇന്നും സമ്പൂര്‍ണ ലോക്ക്ഡൗണ്‍; നാളെ മുതല്‍ ഇളവുകള്‍
രാജ്യത്ത് 58,419 പുതിയ കേസുകള്‍; 7.29 ലക്ഷം പേര്‍ ചികിത്സയില്‍
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

ആലിംഗനം ചെയ്യാനെത്തിയ ആളോട് കത്രീന കെയ്‌ഫ് ചെയ്‌തത്!

വെളള നിറത്തിൽ ഗോൾഡൻ വർക്കുകൾ ചെയ്ത ലെഹങ്ക അണിഞ്ഞാണ് കത്രീന പാർട്ടിക്കെത്തിയത്. ഇതിനിടയിലാണ് അവിടെയുണ്ടായിരുന്ന മധ്യ വയസ്‌കനായ ഒരാൾ കത്രീനയെ ആലിംഗനം ചെയ്യാനെത്തിയത്

അനുവാദമില്ലാതെ ആലിംഗനം ചെയ്യാനെത്തിയ ആളെ കത്രീന കെയ്ഫ് കൈകാര്യം ചെയ്തത് കണ്ട് കൈയ്യടിക്കുകയാണ് താരത്തിന്റെ ആരാധകർ. രാഷ്ട്രീയ നേതാവ് പ്രഫുൽ പട്ടേലിന്റെ മകൾ പൂർണ പട്ടേലിന്റെ വിവാഹ പാർട്ടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴുണ്ടായ സംഭവത്തിന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുന്നത്.

കാറിൽനിന്നും വന്നിറങ്ങി പാർട്ടി നടക്കുന്ന സ്ഥലത്തേക്ക് പോവുകയായിരുന്നു കത്രീന. വെളള നിറത്തിൽ ഗോൾഡൻ വർക്കുകൾ ചെയ്ത ലെഹങ്ക അണിഞ്ഞാണ് കത്രീന പാർട്ടിക്കെത്തിയത്. ഇതിനിടയിലാണ് അവിടെയുണ്ടായിരുന്ന മധ്യ വയസ്‌കനായ ഒരാൾ കത്രീനയെ ആലിംഗനം ചെയ്യാനെത്തിയത്. എന്നാൽ കത്രീന അതിനു അനുവദിച്ചില്ല. ആലിംഗനം ചെയ്തുളള സ്വീകരണം തനിക്ക് വേണ്ടെന്നാണ് കത്രീന അയാളോട് പറഞ്ഞതെന്നാണ് റിപ്പോർട്ടുകൾ. എന്തായാലും കത്രീനയെ ആലിംഗനം ചെയ്യാനാവാതെ മധ്യ വയസ്കന് നിരാശനാവേണ്ടി വന്നു.

നേരത്തെ സൽമാൻ ഖാൻ നയിക്കുന്ന ദബാങ് ടൂറിനിടെ തന്നെ കളിയാക്കിയ സൽമാൻ ഖാൻ ആരാധികയ്ക്ക് ചുട്ട മറുപടി നൽകുന്ന കത്രീനയുടെ വീഡിയോയും വൈറലായിരുന്നു. ഷോ കഴിഞ്ഞ് കാറിനു സമീപത്തേക്ക് കത്രീന പോകുമ്പോഴായിരുന്നു സംഭവം. കത്രീനയുടെ കൂടെ സുരക്ഷാ ജീവനക്കാരും ഉണ്ടായിരുന്നു. കത്രീന പോകുന്ന വഴിയിൽ ഒരു കൂട്ടം പേർ തടിച്ചു കൂടിയിരുന്നു. ഇതിനിടയിൽ നിന്നും ഒരു സ്ത്രീ നിങ്ങളോടൊപ്പം ഞങ്ങൾക്ക് ഫോട്ടോ എടുക്കേണ്ട എന്നു ഉച്ചത്തിൽ കൂകി വിളിച്ചു.

Read More: കത്രീനയെ കളിയാക്കി സൽമാൻ ഖാൻ ആരാധിക; കൂളായി മറുപടി കൊടുത്ത് താരം മടങ്ങി

ഇതുകേട്ട കത്രീന ആ സ്ത്രീയുടെ അടുത്തേക്കെത്തി. ”നിങ്ങൾ ഇങ്ങനെ ചെയ്യാൻ പാടില്ല. നിങ്ങൾക്കറിയാമോ ഞാൻ വളരെ ക്ഷീണിതയാണ്. വളരെ നീണ്ടൊരു ഷോ കഴിഞ്ഞാണ് ഞാൻ വരുന്നത്. നിങ്ങൾ കുറച്ചു കൂടി നന്നായിട്ട് പെരുമാറണം. ജനങ്ങൾ നിങ്ങളെ അംഗീകരിക്കുമ്പോഴാണ് നിങ്ങൾക്ക് സ്വയം അഭിനേത്രി എന്നു വിളിക്കാൻ കഴിയുക. നിങ്ങളുടെ മനോഭാവം കുറച്ചു കൂടി മെച്ചപ്പെടുത്തൂ”, കത്രീന പറഞ്ഞു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Katrina kaif gets angry on an old man touching her in public

Next Story
ലൈവായി പാട്ടും ഡയലോഗും, അതും പരിചയമില്ലാത്ത ഭാഷയില്‍: ലാലേട്ടന്റെ അഭിനയത്തെ നമിച്ച് പൃഥ്വിരാജ്Karnabharam Kavalam Narayana Panicker Mohanlal Prithviraj
The moderation of comments is automated and not cleared manually by malayalam.indianexpress.com