ബോളിവുഡ് നടി കത്രീന കെയ്ഫിന്റെ പഴകാല ചിത്രം കണ്ട് അതിശയപ്പെടുകയാണ് താരത്തിന്റെ ആരാധകർ. 2005 ൽ തെലുങ്ക് സിനിമയായ ‘അല്ലാരി പിഡിഗു’വിന്റെ ഷൂട്ടിങ് സെറ്റിൽനിന്നുളള കത്രീനയുടെ ചിത്രമാണ് സോഷ്യൽ മീഡിയ വഴി പുറത്തു വന്നത്. ട്വിറ്ററിലെ കത്രീനയുടെ ഫാൻ ക്ലബ് പേജാണ് ഈ ചിത്രം ഷെയർ ചെയ്തത്. നിമിഷങ്ങൾക്കകം ചിത്രം വൈറലായി മാറി
Read Also: തീര്‍ച്ചയായും സല്മാന് എനിക്ക് സഹോദരനല്ല; കത്രീന പറയുന്നു
ക്യാമറയ്ക്കു മുന്നിൽ ചിരിച്ചുകൊണ്ട് പോസ് ചെയ്യുന്ന കത്രീനയാണ് ചിത്രത്തിലുളളത്. ഒറ്റ നോട്ടത്തിൽ കത്രീനയാണ് അതെന്ന് മനസിലാക്കാൻ പ്രയാസമാണ്. ചിത്രം കണ്ടവരെല്ലാം കത്രീന വളരെ ക്യൂട്ടായിരിക്കുവെന്നാണ് കമന്റ് ചെയ്തത്.
#Throwback Katrina Kaif on the sets of Allari Pidigu in 2005 pic.twitter.com/tnMELt4L82
— Katrina Kaif Online (@KatrinaKaifFB) August 8, 2019
ഈ ചിത്രം വൈറലായതോടെ അതേ സിനിമയുടെ ഷൂട്ടിങ് സെറ്റിൽനിന്നുളള മറ്റു ചില ചിത്രങ്ങൾ കൂടി ഫാൻ ക്ലബ് ട്വീറ്റ് ചെയ്തു. ആ ചിത്രങ്ങളിലൊക്കെ കത്രീനയെ വളരെ പെട്ടെന്ന് തിരിച്ചറിയാൻ കഴിയും.
Katrina Kaif on the sets of Allari Pidigu pic.twitter.com/0lRVooJPG8
— Katrina Kaif Online (@KatrinaKaifFB) August 9, 2019
2003 ൽ ‘ബൂം’ എന്ന ചിത്രത്തിലൂടെയാണ് കത്രീന കെയ്ഫ് അഭിനയ രംഗത്തേക്ക് എത്തുന്നത്. നിരവധി പ്രാദേശിക ഭാഷകളിൽ അഭിനയിച്ചശേഷമാണ് ബോളിവുഡിലേക്കെത്തുന്നത്. മലയാളത്തിൽ ‘ബെൽറാം വേഴ്സസ് താരാദാസ്’ എന്ന സിനിമയിൽ മമ്മൂട്ടിയുടെ നായികയായിരുന്നു കത്രീന. ബോളിവുഡിൽ സൽമാൻ ഖാൻ നായകനായ ‘മേനേ പ്യാർ ക്യൂം കിയാ’ എന്നതാണ് കത്രീനയുടെ ആദ്യ സിനിമ. പിന്നീട് ഇങ്ങോട്ട് കത്രീന നിരവധി സിനിമകളിൽ അഭിനയിച്ചു.
അക്ഷയ് കുമാറിനെ നായകനായി രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ‘സൂര്യവൻഷി’യാണ് കത്രീനയുടെ അടുത്ത സിനിമ. സൽമാൻ ഖാൻ നായകനായ ‘ഭാരത്’ സിനിമയാണ് കത്രീനയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം.