കത്രീന കെയ്ഫിന്റെ ഫിറ്റ്നസ് ബോളിവുഡിലെ സംസാരവിഷയമാണ്. ഷൂട്ടിങ്ങിനിടയിലും ഫിറ്റ്നസ് കളഞ്ഞുളള ഒരു കാര്യവും കത്രീനയ്ക്കില്ല. ഇപ്പോഴിതാ ഷൂട്ടിങ് സെറ്റിൽതന്നെ പുഷ് അപ് എടുത്ത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം. മൊറോക്കോയില ‘ടൈഗർ സിന്താ ഹെ’ ഷൂട്ടിങ് സെറ്റിലാണ് ആരാധകരെ ഞെട്ടിച്ച കത്രീനയുടെ പ്രകടനം.

കത്രീന തന്റെ ഇൻസ്റ്റഗ്രാമിൽ ഇതിന്റെ വിഡിയോ ഷെയർ ചെയ്തിട്ടുണ്ട്. ആദ്യം രണ്ടു കൈകളും ഉപയോഗിച്ച് കത്രീന പുഷ് അപ് എടുത്തു. പിന്നീട് അത് ഒരു കൈ ആക്കി. പിന്നീട് കൈകൾ ഉപയോഗിക്കാതെ തന്നെ കത്രീന പുഷ് അപ് എടുത്തു. എന്നാൽ വിഡിയോയുടെ അവസാനം കാണുന്പോഴാണ് കത്രീന ആരാധകരെ പറ്റിച്ചതായി മനസ്സിലകുന്നത്.

Warming up on set . @rezaparkview

A post shared by Katrina Kaif (@katrinakaif) on

സൽമാൻ ഖാനും കത്രീനയും ഒന്നിക്കുന്ന ചിത്രമാണ് ടൈഗർ സിന്താ ഹെ. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ഡിസംബറിലാണ് ചിത്രം പ്രദർശനത്തിനെത്തുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ