scorecardresearch
Latest News

കത്രീന കെയ്ഫിന്റെ ആ വാക്കുകൾ വിക്കി കൗശലിന്റെ ഹൃദയം തൊട്ടു; പ്രണയകഥയുടെ തുടക്കം ഇങ്ങനെ

കത്രീന-വിക്കി വിവാഹ വാർത്ത ഇപ്പോഴും ആരാധകർക്ക് വിശ്വസിക്കാനായിട്ടില്ല. ഇരുവരും എപ്പോഴാണ് പ്രണയത്തിലായതെന്നാണ് അവർ ചോദിക്കുന്നത്

Katrina Kaif, Vicky Kaushal, ie malayalam

ബോളിവുഡിൽ വീണ്ടുമൊരു താര വിവാഹം കൂടി നടക്കാൻ പോകുന്നു. നീണ്ട നാളത്തെ പ്രണയത്തിനുശേഷം കത്രീന കെയ്ഫും വിക്കി കൗശലും വിവാഹിതരാവുന്നു. ഡിസംബർ 9 ന് രാജസ്ഥാനിലെ സവായ് മധോപൂരിലെ സിക്‌സ് സെൻസ് ഫോർട്ട് ബർവാര ആഡംബര റിസോർട്ടിൽ വിവാഹം നടക്കുമെന്നാണ് റിപ്പോർട്ടുകൾ. പക്ഷേ, കത്രീനയോ വിക്കിയോ വിവാഹം സംബന്ധിച്ച് യാതൊരു വിവരവും ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

കത്രീന-വിക്കി വിവാഹ വാർത്ത ഇപ്പോഴും ആരാധകർക്ക് വിശ്വസിക്കാനായിട്ടില്ല. ഇരുവരും എപ്പോഴാണ് പ്രണയത്തിലായതെന്നാണ് അവർ ചോദിക്കുന്നത്. ഇരുവരും വളരെ അപൂർവ്വമായി മാത്രമേ പൊതുവിടങ്ങളിൽ ഒന്നിച്ച് വന്നിട്ടുള്ളൂ. മാത്രമല്ല, ഗോസിപ്പ് കോളങ്ങളിൽ ഇരുവരെക്കുറിച്ചുള്ള വാർത്തകളും വന്നിരുന്നില്ല. പക്ഷേ, കരൺ ജോഹറിന്റെ കോഫി വിത് കരൺ 6 ഷോയിൽനിന്നാണ് ഇരുവരുടെയും പ്രണയകഥ തുടങ്ങുന്നതെന്നാണ് ആരാധകർ കണ്ടുപിടിച്ചിരിക്കുന്നത്.

2018 ൽ കരൺ ജോഹറിന്റെ ഷോയിൽ പങ്കെടുക്കാൻ കത്രീന എത്തിയിരുന്നു. സ്ക്രീനിൽ വിക്കി കൗശലിനൊപ്പം തന്നെക്കാണാൻ ഭംഗിയാണെന്ന് കത്രീന അന്നു പറഞ്ഞിരുന്നു. അതു കഴിഞ്ഞ് കുറച്ചു നാളുകൾക്കുശേഷം വിക്കിയും ഷോയിൽ പങ്കെടുക്കാൻ വന്നു. കത്രീന പറഞ്ഞതിനെക്കുറിച്ച് വിക്കിയോട് കരൺ പറഞ്ഞു. അപ്പോൾ വിക്കി ബോധം കെട്ടു വീഴുന്നതായി അഭിനയിച്ചു. ഈ വീഡിയോ ആരാധകർ ഇപ്പോൾ വൈറലാക്കിയിരിക്കുകയാണ്.

2019 ൽ വിക്കിയും കത്രീനയും ഒരുമിച്ച് മുംബൈയിൽ ഡിന്നർ കഴിക്കാനെത്തിയ ഫൊട്ടോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. അപ്പോൾ മുതൽ ഇരുവരും പ്രണയത്തിലാണെന്നാണ് ആരാധക കണ്ടെത്തൽ.

നാളെയാണ് കത്രീന-വിക്കി വിവാഹ ആഘോഷങ്ങൾ തുടങ്ങുക. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുക്കുക. സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്കായി മറ്റൊരു ദിവസം പാർട്ടി നടത്തും. കത്രീന- വിക്കി വിവാഹത്തിനായി വസ്ത്രങ്ങൾ ഒരുക്കുന്നത് ബോളിവുഡിന്റെ സ്വന്തം ഫാഷൻ ഡിസൈനറായ സബ്യസാചിയെന്നും റിപ്പോർട്ടുകളുണ്ട്. വിവാഹത്തിൽ പങ്കെടുക്കാനായി കത്രീനയുടെ അമ്മയും സഹോദരിയും സഹോദരന്മാരും അടക്കമുള്ളവർ ജയ്പൂരിൽ എത്തിയിട്ടുണ്ട്.

Read More: വിക്കി കൗശലുമായുള്ള വിവാഹം, രാജസ്ഥാനിലേക്ക് പറക്കാനൊരുങ്ങി കത്രീന കെയ്ഫ്; വീഡിയോ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Katrina kaif and vicky kaushal love story