സന്തോഷത്താൽ ചിരിച്ച് വിക്കിയും കത്രീനയും; ഹൽദി ചിത്രങ്ങൾ

വ്യാഴാഴ്ചയാണ് കത്രീന കൈഫും വിക്കി കൗശലും വിവാഹിതരായത്

katrina kaif, vicky kaushal,ie malayalam

വിക്കി കൗശലിന്റെയും കത്രീന കെയ്ഫിന്റെയും വിവാഹത്തിന് മുൻപായി നടന്ന ഹൽദി ചടങ്ങുകളുടെ ചിത്രങ്ങൾ പുറത്ത്. വിവാഹം കഴിഞ്ഞ് രണ്ടു ദിവസത്തിനുശേഷമാണ് ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ ചിത്രങ്ങൾ ഷെയർ ചെയ്തത്.

സന്തോഷത്താൽ ചിരിക്കുന്ന കത്രീനയെയും വിക്കിയെയുമാണ് ഹൽദി ചിത്രങ്ങളിൽ കാണാനാവുക. മനോഹരമായ ഐവറി ലെഹങ്കയാണ് കത്രീന ഹൽദി ചടങ്ങിൽ ധരിച്ചിരിക്കുന്നത്. തമാശയും സന്തോഷവും നിറഞ്ഞതായിരുന്നു ഹൽദി ചടങ്ങുകളെന്ന് ചിത്രങ്ങളിൽനിന്നും വ്യക്തം.

വ്യാഴാഴ്ചയാണ് കത്രീന കൈഫും വിക്കി കൗശലും വിവാഹിതരായത്. ദമ്പതികൾ തങ്ങളുടെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. “ഞങ്ങളെ ഈ നിമിഷത്തിലേക്ക് കൊണ്ടുവന്ന എല്ലാത്തിനും ഞങ്ങളുടെ ഹൃദയത്തിൽ സ്നേഹവും നന്ദിയും മാത്രം. ഞങ്ങൾ ഒരുമിച്ച് ഈ പുതിയ യാത്ര ആരംഭിക്കുമ്പോൾ നിങ്ങളുടെ എല്ലാ സ്നേഹവും അനുഗ്രഹവും തേടുന്നു,” എന്നും അവർ പോസ്റ്റിൽ കുറിച്ചിരുന്നു.

രാജസ്ഥാനിലെ സവായ് മധോപൂർ ജില്ലയിലെ സിക്‌സ് സെൻസ് ഫോർട്ട് ബർവാരയിലായിരുന്നു വിവാഹ ചടങ്ങുകൾ. വിക്കി-കത്രീന വിവാഹത്തിൽ കുടുംബങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

Read More: ഇന്ദ്രനീലക്കല്ല് പതിച്ച കത്രീന കെയ്ഫിന്റെ വിവാഹ മോതിരത്തിന്റെ വില അറിയേണ്ടേ?

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Katrina kaif and vicky kaushal haldi ceremony pictures

The moderation of comments is automated and not cleared manually by malayalam.indianexpress.com