ഇഡ്ഡലിയും ചട്‌നിയും താല്‍പ്പര്യമില്ലാത്ത മലയാളികള്‍ പൊതുവേ കുറവാണ്. പ്രാതലിനു ഇഡ്ഡലിയോ ദോശയോ കഴിക്കുന്നവരാണ് കൂടുതല്‍ മലയാളികളും. ഇപ്പോള്‍ ഇതാ ഇഡ്ഡലി പ്രിയം തുറന്നുപറഞ്ഞിരിക്കുകയാണ് ബോളിവുഡ് താരം കത്രീന കൈഫ്. തനിക്കിഷ്‌ടപ്പെട്ട പ്രഭാത ഭക്ഷണങ്ങളിൽ ഒന്നാണ് ഇഡ്ഡലിയും ചട്‌നിയുമെന്ന് കത്രീന പറഞ്ഞു. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് കത്രീന ഇക്കാര്യം പറഞ്ഞത്.

ചെറുതായി എന്തെങ്കിലും കഴിക്കാനാണ് തനിക്ക് ഇഷ്ടമെന്നും അരിയാഹാരം കഴിക്കുന്നതിന് തനിക്ക് പേടിയില്ലെന്നും കത്രീന പറയുന്നു. അതുകൊണ്ടുതന്നെ താന്‍ ഇഡ്ഡലിയും ചട്‌നിയുമാണ് ദിവസവും കഴിക്കുന്നതെന്ന് കത്രീന പറഞ്ഞു. ഇഡ്ഡലി കഴിക്കുന്ന ചിത്രം പോസ്റ്റ് ചെയ്‌താണ് കത്രീന ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

 

View this post on Instagram

 

My mom has always told me that healthy eating should be a way of life and not a diet … so I completely agree with @akshaykumar on this one …..Here’s a sneak peak of what’s in my dabba , so this is my mid morning snack ( or as lord of the rings put it second breakfast I try to eat simply and not too complex and have been taught by @dr.jewelgamadia to not be afraid of eating rice … so what better then idli chutney Traditionally Idli is made from naturally fermenting the rice and Urad dal batter. I also end up adding some yoghurt to ferment it further. (this makes the idlis fluffier) I prefer having a spread of accompaniments. I usually do three chutneys moringa spinach chutney, tomato & beetroot chutney & plain coconut chutney . The other accompaniments can be Sambhar or rasam depending on my mood I nominate @yasminkarachiwala and @varundvn to know more how they eat healthy @tweakindia #whatsinyourdabba

A post shared by Katrina Kaif (@katrinakaif) on

ഇഡ്ഡലിക്കൊപ്പം ചട്‌നി കഴിക്കുന്നതാണ് കൂടുതൽ താൽപ്പര്യം. മൂന്ന് ചട്‌നികളാണ് പൊതുവേ ഇഡ്ഡലിക്കൊപ്പം താൻ കഴിക്കാറെന്ന് കത്രീന പറഞ്ഞു. ചീര ചട്‌നി, തക്കാളി-ബീട്‌റൂട്ട് ചട്‌നി, തേങ്ങയരച്ച ചട്‌നി എന്നിവയാണ് താൻ കഴിക്കാറെന്ന് കത്രീന പറഞ്ഞു. തന്റെ മൂഡ് അനുസരിച്ച് സാമ്പാറും രസവും ഇഡ്ഡലിക്കൊപ്പം കഴിക്കാറുണ്ടെന്നും കത്രീന ഇൻസ്റ്റഗ്രാം പോസ്റ്റിൽ കൂട്ടിച്ചേർത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook