ചരിത്രം അടയാളപ്പെടുത്താതെ പോയ ജൂതരുടെ കഥ പറയുന്ന ചിത്രമാണ് നടൻ സലിം കുമാർ സംവിധാനം ചെയ്യുന്ന കറുത്ത ജൂതൻ. കംപാർട്മെന്റ് എന്ന ചിത്രത്തിനു ശേഷം സലിം കുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കൊമേഴ്സ്യൽ ചേരുവകളൊന്നുമില്ലെങ്കിലും ഒരു നല്ല സിനിമയ്‍‌ക്കു വേണ്ട എല്ലാ ചേരുവകളും ചിത്രത്തിലുണ്ട്. ഓഫ്ബീറ്റ് അഥവാ സമാന്തര വിഭാഗത്തിൽ പെടുത്താവുന്ന ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നതും സലിം കുമാറാണ്.

ദേശീയ അവാർഡ് ജേതാവായ സലിം കുമാറിന്റെ അഭിനയ മികവിനോടൊപ്പം സംവിധാന മികവും പ്രകടമാകുന്ന ചിത്രം കൂടിയാണ് കറുത്ത ജൂതൻ. ടി.എൻ.പ്രതാപൻ എംഎൽഎയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. രമേഷ് പിഷാരടി, സുബീഷ് സുധി, ശിവജി ഗുരുവായൂര്‍, ഉഷ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്ന മറ്റ് താരങ്ങൾ.

സലിം കുമാറും മാധവനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. വരുന്ന മേയിൽ ചിത്രം തിയേറ്ററുകളിലെത്തുമെന്ന് സലിം കുമാർ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ