Karthikeya 2 Malayalam Release: അനുപം ഖേർ, നിഖിൽ സിദ്ധാർഥ്, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി നിഖിൽ – ചന്ദു മൊണ്ടേട്ടി സംവിധാനം ചെയ്ത ‘കാർത്തികേയ 2’ തെലുങ്കിലെ ഈ വർഷത്തെ സർപ്രൈസ് ഹിറ്റുകളിലൊന്നാണ്. ബോളിവുഡിലും വിദേശത്തും വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. കേരളത്തിലും സെപ്റ്റംബർ 23-ന് ചിത്രം റിലീസിനെത്തുകയാണ്.
നിഖിൽ സിദ്ധാർഥ് കാർത്തികേയ എന്ന ടൈറ്റിൽ കഥാപാത്രമായി എത്തുമ്പോൾ മുഗ്ദാ എന്ന കഥാപാത്രമായി എത്തുന്നത് അനുപമയാണ്. ശ്രീനിവാസ റെഡ്ഡി, പ്രവീൺ, ആദിത്യ മീനൻ, തുളസി, സത്യ, വിവ ഹർഷ, വെങ്കട്ട് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
കാലഭൈരവ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം നിർവ്വഹിക്കുന്നത് കാർത്തിക് ഘട്ടമനേനി ആണ്. പീപ്പിള്‍സ് മീഡിയ ഫാക്ടറിയും അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട് ബാനറുമാണ് ചിത്രത്തിന്റെ നിർമാതാക്കൾ. 115 കോടിയിലധികം രൂപയാണ് ചിത്രം ബോക്സ് ഓഫീസ് കളക്ഷൻ നേടിയത്.