scorecardresearch
Latest News

തീരമേ തീരമേ…; മാലിക്കിലെ ഗാനവുമായി കാർത്തിക വൈദ്യനാഥൻ

“വളരെനാളുകൾക്കു ശേഷം ഹൃദയത്തെ സ്പർശിച്ച ഗാനം”

Karthika Vaidyanathan, Malik songs, Theerame Theerame malik song, Karthika Vaidyanathan songs, Karthika Vaidyanathan photos, Malik Review, Malik news, മാലിക് ന്യൂസ്

ശാസ്ത്രീയ സംഗീതത്തെ ഗൗരവത്തോടെ സമീപിക്കുന്ന പുതുതലമുറയിലെ സംഗീതജ്ഞരിൽ ശ്രദ്ധേയയാണ് കാർത്തിക വൈദ്യനാഥ്. കർണാടിക് സംഗീതത്തിൽ പ്രാവിണ്യം നേടിയ കാർത്തിയ കവർ സോങ്ങുകളിലൂടെയാണ് ഏറെ പ്രശസ്തയായത്.

ഇപ്പോഴിതാ, മാലിക്കിലെ ‘തീരമേ തീരമേ’ എന്ന പാട്ട് അതിമനോഹരമായി ആലപിക്കുന്ന കാർത്തികയുടെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. അൻവർ അലിയുടെ വരികൾക്ക് സുഷിൻ ശ്യാം സംഗീതം നൽകി ചിത്ര പാടിയ മാലിക്കിലെ ഈ ഗാനം ഇതിനകം തന്നെ വൈറലായി കഴിഞ്ഞ ഒന്നാണ്.

“വളരെനാളുകൾക്കു ശേഷം ഹൃദയത്തെ സ്പർശിച്ച ഒരു ഗാനം. ഒരു ക്ലാസിക് അനുഭവം സമ്മാനിച്ച മാലിക്കിന്റെ സൃഷ്ടാക്കൾക്ക് നന്ദി. മാലിക് ഒരു മികച്ച ചിത്രമാണ്,” കാർത്തിക കുറിക്കുന്നതിങ്ങനെ.

ബോംബെ ജയശ്രീയുടെ ശിഷ്യ കൂടിയാണ് കാർത്തിക വൈദ്യനാഥൻ. അനിയത്തി കീർത്തനയും സംഗീതരംഗത്ത് സജീവമാണ്.

Read more: സലിം കുമാറിന്റെ ചെറുപ്പകാലം അവതരിപ്പിച്ച് മകൻ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Karthika vaidyanathan singing malik song theerame