Latest News

സ്റ്റേജ് ഷോയ്ക്കിടെ അവതാരകനായി മമ്മൂട്ടി, പാട്ടുപാടി കാർത്തിക; ത്രോബാക്ക് വീഡിയോ

“ജീവിതത്തിൽ ആദ്യമായിട്ടാണ് ഞാനിങ്ങനെ ഓർക്കസ്ട്രയ്ക്ക് ഒപ്പം പാടുന്നത്. അതും ഞങ്ങളുടെ ക്യാപ്റ്റൻ മമ്മൂട്ടി പറഞ്ഞതുകൊണ്ട്. ദയവായി കൂവരുത് കെട്ടോ,” എന്ന മുഖവുരയോടെയാണ് കാർത്തിക പാടുന്നത്

Karthika, Mammootty, Karthika singing video, karthika throwback video, Karthika Mammootty throwback video, Karthika photos, കാർത്തിക, Mammootty latest photos, Mammootty new films, മമ്മൂട്ടി, Mammootty latest video

എൺപതുകളിലെ ഏറ്റവും തിരക്കേറിയ നായികയായിരുന്നു കാർത്തിക. വിവാഹശേഷം അഭിനയജീവിതത്തോട് പൂർണ്ണമായി വിട പറഞ്ഞ് സിനിമയിൽ നിന്നും പൊതുപരിപാടികളിൽ നിന്നുമെല്ലാം മാറി നിൽക്കുകയാണെങ്കിലും മലയാളികൾക്ക് ഇന്നും ഏറെയിഷ്ടമാണ് ഈ നടിയെ. അപൂർവ്വമായി വിവാഹവേദികളിലോ മറ്റോ എത്തുന്ന കാർത്തികയുടെ ചിത്രങ്ങൾ പോലും ആരാധകർക്ക് ആഘോഷമാണ്.

ഇപ്പോഴിതാ, കാർത്തികയുടെ ഒരു പഴയകാല വീഡിയോ ആണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. ഒരു സ്റ്റേജ് ഷോയ്ക്ക് ഇടയിൽ പാട്ട് പാടുന്ന കാർത്തികയെ ആണ് വീഡിയോയിൽ കാണാനാവുക. 1987ൽ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ഖത്തറിൽ അരങ്ങേറിയ മലയാളം സൂപ്പർ സ്റ്റാർ നൈറ്റ് സ്റ്റേജ് ഷോയ്ക്ക് ഇടയിലായിരുന്നു കാർത്തികയുടെ പാട്ട്. അവതാരകനായി കാർത്തികയെ സ്റ്റേജിലേക്ക് ക്ഷണിക്കുന്ന മമ്മൂട്ടിയേയും വീഡിയോയിൽ കാണാം.

“ജീവിതത്തിൽ ആദ്യമായിട്ടാണ് ഞാനിങ്ങനെ ഓർക്കസ്ട്രയ്ക്ക് ഒപ്പം പാടുന്നത്. അതും ഞങ്ങളുടെ ക്യാപ്റ്റൻ മമ്മൂട്ടി പറഞ്ഞതുകൊണ്ട്. ദയവായി കൂവരുത് കെട്ടോ,” എന്ന മുഖവുരയോടെയാണ് കാർത്തിക പാട്ട് പാടുന്നത്.

“എന്ത് മനോഹരമായാണ് കാർത്തിക പാടുന്നത്. ആരും ഇത് വരെ പറഞ്ഞു കേട്ടിട്ടില്ലല്ലോ,” എന്നാണ് വീഡിയോയ്ക്ക് ആരാധകരുടെ കമന്റ്.

Read more: ഞാൻ മമ്മൂട്ടിയായത് അങ്ങനെ; പേരുമാറ്റത്തിന്റെ കഥ പറഞ്ഞ് താരം, വീഡിയോ

കാർത്തികയും മമ്മൂട്ടിയും ഒന്നിച്ചുള്ള ഒരു പഴയ വീഡിയോയും അടുത്തിടെ ശ്രദദ്ധ നേടിയിരുന്നു. ഒരു സിനിമയുടെ പ്രമോഷൻ പരിപാടിയ്ക്കിടയിൽ കാർത്തികയോട് ചോദ്യങ്ങൾ ചോദിക്കുകയാണ് മമ്മൂട്ടി. ശ്രീനിവാസൻ, കൽപ്പന എന്നിവരെയും വീഡിയോയിൽ കാണാം.

കാർത്തികയ്ക്ക് സിനിമയിൽ തുടരാൻ ആഗ്രഹമുണ്ടോ എന്നായിരുന്നു മമ്മൂട്ടിയുടെ ചോദ്യം. ഒരു ഹോബി എന്ന രീതിയിൽ ഓകെയാണ് എന്നായിരുന്നു കാർത്തികയുടെ ഉത്തരം.

വിശ്രമവേളയിലെ വിനോദം എന്ന രീതിയിലാണോ? എന്ന് മമ്മൂട്ടി വീണ്ടും ചോദ്യം ആവർത്തിച്ചപ്പോൾ “അങ്ങനെയല്ല, ഞാൻ പഠിച്ചുകൊണ്ടിരിക്കുകയല്ലേ? പഠിത്തം പൂർത്തിയാക്കിയിട്ട് കുറച്ചു നല്ല മലയാളം സിനിമകൾ കൂടി ചെയ്യണം എന്നേ ആശയുള്ളൂ,” എന്നാണ് കാർത്തിക ഉത്തരം നൽകിയത്.

“അഭിനയം എന്നത് പെർഫോമിംഗ് ആർട്ടാണ്. അഭിനയകലയാണ്, ദൈവികമായ സിദ്ധിയാണ്. ഞങ്ങൾക്ക് ഇനി ആകെയുള്ള ആശാകേന്ദ്രമാണ് കാർത്തിക. സിനിമ ഞങ്ങളുടെയെല്ലാം വയറ്റിൽ പിഴപ്പാണ്, നായികയില്ലാതെ സിനിമയില്ല. അതുകൊണ്ട് അതിനെ ഒരു ഹോബി ആയി എടുക്കാതെ പ്രൊഫഷൻ ആയി എടുക്കൂ,” മമ്മൂട്ടി വീണ്ടും കാർത്തികയോട് ആവശ്യപ്പെട്ടപ്പോൾ “അങ്ങനെയൊന്നുമല്ല, ഇഷ്ടം പോലെ നല്ല നല്ല കുട്ടികളുണ്ട്, എന്തിനാ മമ്മൂക്ക എന്നെ ഇങ്ങനെ വാരുന്നത്?” എന്നായിരുന്നു ചിരിയോടെ കാർത്തികയുടെ മറുപടി. 1987കളിൽ ഷൂട്ട് ചെയ്ത വീഡിയോ ആണിത്.

Read more: കാർത്തികയുടെ മകന്റെ കല്യാണത്തിന് ലാലേട്ടന്റെ സിംപിൾ എൻട്രി, വീഡിയോ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Karthika singing on stage throwback video

Next Story
‘അച്ചുവിന്റെ അമ്മ’യിലെ ഈ നടിയെ ഓർമയുണ്ടോ?Achuvinte amma, Althara, Althara photos
The moderation of comments is automated and not cleared manually by malayalam.indianexpress.com