സോഷ്യൽ മീഡിയയ്ക്ക് ഏറെ പരിചിതമായ മുഖമാണ് കാർത്തിക് ശങ്കർ. ഷോര്‍ട്ട് ഫിലിമുകളിലൂടെയും വെബ് സീരീസുകളിലൂടെയുമാണ് കാർത്തിക് ശ്രദ്ധ നേടിയത്. ഇപ്പോഴിതാ, സിനിമാസംവിധാന രംഗത്തേക്കും കടന്നിരിക്കുകയാണ് ഈ ചെറുപ്പക്കാരൻ. തെലുങ്ക് ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് കാർത്തിക് അരങ്ങേറ്റം കുറിക്കുന്നത്.
തെലുങ്ക് യുവതാരം കിരണ്‍ അബ്ബവാരം നായകനായെത്തുന്ന ചിത്രത്തിൽ സഞ്ജന ആനന്ദ് ആണ് നായിക. തെലുങ്ക് ചലച്ചിത്രമേഖലയിലെ പ്രശസ്ത സംവിധായകനായ കോടി രാമകൃഷ്ണയുടെ ബാനറില്‍ മകള്‍ കോടി ദിവ്യ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മണി ശര്‍മ്മ സംഗീതസംവിധാനം നിർവ്വഹിക്കുന്നു. ചിത്രത്തിന്റെ പൂജ ഹൈദരാബാദ് അന്നപൂര്‍ണ്ണ സ്റ്റുഡിയോയില്‍ വെച്ച് നടന്നു. നവംബർ ആദ്യവാരത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
“കേരളത്തിൽ നിന്നും ഇവിടെ വന്ന് ആദ്യമായി സംവിധാനം ചെയ്യുന്ന ഒരാൾ ഞാനായിരിക്കും. കോടി രാമകൃഷ്ണ സാറിനാൽ പരിചയപ്പെടുത്തപ്പെടുന്നു എന്നതിൽ സന്തോഷം,” കാർത്തിക് പറയുന്നു.