/indian-express-malayalam/media/media_files/uploads/2017/04/prabhu-deva-film-.jpg)
വലിയൊരു ഇടവേളയ്‌ക്ക് ശേഷം സിനിമാ സംവിധായകനാവാൻ ഒരുങ്ങി പ്രഭുദേവ. കറുപ്പ് രാജ വെള്ളയ് രാജ എന്ന ചിത്രത്തിലൂടെയാണ് പ്രഭുദേവയുടെ തിരിച്ചുവരവ്. തമിഴിലെ രണ്ട് പ്രമുഖ യുവതാരങ്ങൾ അണിനിരക്കുന്ന ഒരു ചിത്രവുമായി പ്രഭുദേവ വരുന്നെന്ന തരത്തിൽ വാർത്തകളുണ്ടായിരുന്നെങ്കിലും സ്ഥിരീകരണമുണ്ടായിരുന്നില്ല. എന്നാൽ ചിത്രത്തെ കുറിച്ച് പ്രഭുദേവ തന്നെ ഔദ്യോഗികമായി അറിയിച്ചു.
കാർത്തിയും വിശാലുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. സയേഷയാണ് സിനിമയിൽ നായികയായെത്തുന്നത്. ജയം രവി നായകനായെത്തുന്ന എ.എൽ.വിജയ് ചിത്രം വനമകനിലെ നായികയാണ് സയേഷ.
ഒരു ത്രികോണ പ്രണയകഥയാണ് കറുപ്പ് രാജ വെളളയ് രാജ പറയുന്നത്. ആറ് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം പ്രഭുദേവ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. 2011ൽ വിശാലിനെയും സമീറ റെഡിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കിയൊരുക്കിയ വെടിയാണ് അവസാനമായി പ്രഭുദേവ സംവിധാനം ചെയ്‌ത ചിത്രം.
എന്റെ ജീവിതത്തിലെ മികച്ച ചിത്രങ്ങൾ ഞാൻ ചെയ്‌തിരിക്കുന്നത് കെ.സുഭാഷുമൊത്താണ്. ഈ സിനിമ സംഭവിക്കാനും കാരണം സുഭാഷാണ്. ഈ ചിത്രത്തിന്റെ കഥയെഴുതി കാർത്തിയെയും വിശാലിനെയും ഇതിന്റെ ഭാഗമാക്കിയത് അദ്ദേഹമാണെന്ന് ചെന്നൈയിൽ നടന്ന പ്രസ് മീറ്റിൽ പ്രഭുദേവ പറഞ്ഞു. കിഡ്‌നി സംബന്ധമായ രോഗത്താൽ സുഭാഷ് കഴിഞ്ഞ വർഷമാണ് അന്തരിച്ചത്.
/indian-express-malayalam/media/media_files/uploads/2017/04/prabhudheva.jpg)
പ്രണയവും കലാപവുമാണ് ഈ ചിത്രം ചർച്ച ചെയ്യുന്നതെന്നും പ്രഭുദേവ പറഞ്ഞു. സ്വന്തം ബാനറായ പ്രഭുദേവ സ്റ്റുഡിയോസിന്റെ പേരിൽ പ്രഭുദേവ തന്നെയാണ് കറുപ്പ് രാജ വെളളയ് രാജ നിർമ്മിക്കുന്നത്. ഹാരിസ് ജയരാജാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. ചിത്രത്തിന്റെ ബാക്കി പ്രവർത്തകരെ തീരുമാനിച്ചിട്ടില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.