താനും ഭാര്യ രഞ്ജനിയും ഒരു ആൺകുഞ്ഞിന്റെ മാതാപിതാക്കളായ വിവരം പങ്കുവച്ച് നടൻ കാർത്തി. ട്വിറ്ററിലൂടെയാണ് കാർത്തി തങ്ങൾക്ക് കുഞ്ഞ് ജനിച്ച വിവരം പങ്കിട്ടത്. ആശുപത്രിയിലെ ഡോക്ടർമാർക്കും നഴ്സുമാർക്കും അദ്ദേഹം നന്ദി അറിയിച്ചു. ജീവിതം മാറിയതിനെ കുറിച്ചും കാർത്തി പറഞ്ഞു.
Read More: എത്ര ഭംഗിയുള്ള പാട്ടാണ് പാത്തൂ; പ്രാർത്ഥനയെ അഭിനന്ദിച്ച് പൃഥ്വി
“പ്രിയ സുഹൃത്തുക്കളേ, കുടുംബാംഗങ്ങളേ, ഞങ്ങൾക്ക് ഒരു ആൺകുഞ്ഞ് ജനിച്ചിരിക്കുന്നു. ജീവിതം മാറ്റിമറിച്ച ഈ അനുഭവത്തിലൂടെ ഞങ്ങളെ കൊണ്ടുപോയ ഡോക്ടർമാർക്കും നഴ്സുമാർക്കും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. കുഞ്ഞിന് നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും ആവശ്യമാണ്. ദൈവത്തിന് നന്ദി!” കാർത്തി കുറിച്ചു.
Dear friends and family, we are blessed with a boy baby. We can’t thank enough our doctors and nurses who took us through this life changing experience. need all your blessings for the little one. Thank you god!
— Actor Karthi (@Karthi_Offl) October 20, 2020
നടനും അദ്ദേഹത്തിന്റെ സഹോദരനുമായ സൂര്യയും ട്വിറ്ററിലൂടെ കുടുംബത്തിൽ പുതിയ അതിഥി എത്തിയ സന്തോഷം പങ്കുവച്ചു.
“ഞങ്ങൾ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ഡോക്ടർ നിർമല വിജയശങ്കറിനും ടീമിനും ഒരിക്കൽ കൂടി നന്ദി,” എന്നാണ് സൂര്യ കുറിച്ചത്.
ഇത് കാർത്തിയുടെയും രഞ്ജണിയുടെയും രണ്ടാമത്തെ കുഞ്ഞാണ്. 2013ൽ ഇരുവർക്കും ഒരു പെൺകുഞ്ഞും ജനിച്ചിരുന്നു. ഉമയൽ എന്നാണ് മകളുടെ പേര്.
Read in English: Karthi, Ranjani welcome baby boy
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook