scorecardresearch
Latest News

കാർത്തി- ജീത്തു ജോസഫ് ചിത്രത്തിൽ ജ്യോതികയും

ഇതാദ്യമായാണ് ജ്യോതിക സൂര്യയുടെ സഹോദരൻ കൂടിയായ കാർത്തിയ്ക്ക് ഒപ്പം ഒരു ചിത്രത്തിൽ ഒരുമിക്കുന്നത്

Jyothika, Karthi, JeethuJoseph, ജ്യോതിക, കാർത്തി, ജീത്തുജോസഫ്, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

‘ദൃശ്യ’ത്തിന്റെ തമിഴ് റീമേക്കായ ‘പാപനാശനം’ എന്ന ചിത്രത്തിനു ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ കാർത്തിയ്ക്ക് ഒപ്പം ജ്യോതികയും അഭിനയിക്കുന്നു എന്ന റിപ്പോർട്ടുകളാണ് തമിഴകത്തു നിന്നും ഇപ്പോൾ വരുന്നത്. ഇതാദ്യമായാണ് സൂര്യയുടെ സഹോദരൻ കൂടിയായ കാർത്തി, ജ്യോതികയ്ക്ക് ഒപ്പം ഒരു ചിത്രത്തിൽ ഒരുമിക്കുന്നത്. സംവിധായകനായ ജീത്തു ജോസഫിനൊപ്പം റെനില്‍ ഡിസില്‍വ, മണികണ്ഠന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിലെ നായികയെ കുറിച്ചും മറ്റ് അണിയറ പ്രവര്‍ത്തകരെയും കുറിച്ചുള്ള വിവരം ലഭ്യമല്ല. നായികയായല്ല കഥയിൽ ഏറെ പ്രാധാന്യമുള്ളൊരു കഥാപാത്രമായാണ് ജ്യോതിക എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യം അണിയറപ്രവർത്തകർ ഇതുവരെ സ്ഥിതീകരിച്ചിട്ടില്ല.

നവാഗതനായ രജത് രവിശങ്കർ സംവിധാനം ചെയ്ത ‘ദേവ്’ എന്ന ചിത്രമായിരുന്നു കാർത്തിയുടേതായി ഒടുവിൽ റിലീസിനെത്തിയ ചിത്രം. ഒരു അഡ്വഞ്ചര്‍ ഫോട്ടോഗ്രാഫറുടെ വേഷമായിരുന്നു കാർത്തിയ്ക്ക് ചിത്രത്തിൽ. പ്രണയവും സാഹസികതയും ഇട കലര്‍ത്തി ഒരുക്കിയ ചിത്രത്തില്‍ രാകുല്‍ പ്രീത് സിംഗായിരുന്നു നായിക. അമൃത ശ്രീനിവാസന്‍, രമ്യാ കൃഷ്ണന്‍, പ്രകാശ് രാജ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ഹാരിസ് ജയരാജായിരുന്നു ചിത്രത്തിന് സംഗീതം നൽകിയത്. ഫെബ്രുവരി 14 വാലന്റൈൻസ് ഡേയിൽ പ്രദർശനത്തിനെത്തിയ ചിത്രത്തിന് സമ്മിശ്രപ്രതികരണങ്ങളാണ് ലഭിച്ചത്.

‘കാട്രിൻ മൊഴി’യാണ് ജ്യോതികയുടേതായി അവസാനം തിയേറ്ററിലെത്തിയ ചിത്രം. നവാഗതസംവിധായകനായ എസ്. രാജിന്റെ പുതിയ ചിത്രമാണ് ഇനി റിലീസ് ചെയ്യാൻ ഉള്ളത്. ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിയ താരം മലയാളത്തിന്റെ പ്രിയതാരവും സംവിധായികയുമായ രേവതിയ്ക്ക് ഒപ്പമുള്ള പുതിയ ചിത്രത്തിന്റെ തിരക്കുകളിലാണ് ഇപ്പോൾ. ‘ഗുലേബക്കാവലി’ സംവിധാനം ചെയ്ത കല്യാണിന്റെ ഏറ്റവും പുതിയ ചിത്രത്തിലാണ് ജ്യോതികയും രേവതിയും ഒന്നിക്കുന്നത്. ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്നിരുന്നു.

Read more: രേവതിയും ജ്യോതികയും ഒന്നിക്കുന്നു

അതേസമയം, ഇമ്രാന്‍ ഹഷ്മിയും റിഷി കപൂറും പ്രധാന വേഷങ്ങളിലെത്തുന്ന ത്രില്ലര്‍ ചിത്രത്തിലൂടെ ജീത്തു ഈ വര്‍ഷം ബോളിവുഡിലും എത്തുകയാണ്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്. കാര്‍ത്തി ചിത്രം പൂര്‍ത്തിയാക്കിയ ശേഷം മലയാളത്തിൽ മോഹൻലാലിനെ നായകനാക്കി പ്ലാൻ ചെയ്യുന്ന ചിത്രത്തിന്റെ ജോലികളിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ് ജീത്തു ജോസഫ്. കാളിദാസ് ജയറാമിനെയും അപർണ ബാലമുരളിയേയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ‘മിസ്റ്റർ ആൻഡ് മിസ് റൗഡി’യാണ് ജീത്തു ജോസഫിന്റെ ഏറ്റവും ഒടുവിൽ റിലീസിനെത്തിയ ചിത്രം. ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Karthi jyotika jeethu joseph new tamil movie