ബെംഗളൂരൂ: ബോളിവുഡ് താരം സണ്ണി ലിയോൺ പങ്കെടുക്കുന്ന പുതുവൽസരദിന പരിപാടിക്ക് കർണാടക സർക്കാർ അനുമതി നിഷേധിച്ചു. സണ്ണിനെറ്റ് എന്ന് പേരിട്ടിരുന്ന നൃത്തപരിപാടിക്കാണ് കർണ്ണാടക ആഭ്യന്തര വകുപ്പ് അനുമതി നൽകാതിരുന്നത്. പ്രതിഷേധക്കാർ കൂട്ട ആത്മഹത്യാ ഭീഷണി മുഴക്കിയതിനെ തുടർന്നാണ് സർക്കാരിന്റെ നടപടി.
സണ്ണി ലിയോൺ എത്തുന്നതിൽ പ്രതിഷേധിച്ച് കഴിഞ്ഞ കുറേ ദിവസങ്ങളായി വിവിധ ചില സംഘടനകൾ മാർച്ച് നടത്തിയിരുന്നു. കർണ്ണാടകയിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് താരത്തെ തടയണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. കർണാടക രക്ഷണ വേദികെയെന്ന സംഘടന സണ്ണി ലിയോണിന്റെ ചിത്രങ്ങൾ കത്തിക്കുകയും ചെയ്തു.
സംസ്ഥാനത്തിന്റെ സാംസ്കാരികത നഷ്ടപെടുത്തുന്നതാണ് സണ്ണി ലിയോണിന്റെ ബെംഗളൂരൂ സന്ദർശനമെന്ന് ആരോപിച്ചായിരുന്നു ഇത്. ഇതിനു പിന്നാലെയാണ് ചില സംഘടനകളിലെ ആളുകൾ ആത്മഹത്യാ ഭീഷണി മുഴക്കി രംഗത്തുവന്നത്.