Latest News

കരിക്കിലെ അർജുന് മംഗല്യം; എൻഗേജ്‌മെന്റ് ചിത്രങ്ങളുമായി താരം

‘ഇറ്റ്സ് ഒഫീഷ്യൽ’ എന്ന അടിക്കുറിപ്പോടെയാണ്‌ അർജുൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്

karikku, Arjun Ratan karikku, Arjun Ratan engagment, Arjun Ratan wife, karikku cast, karikku director, karikku family pack cast, karikku youtube channel, karikku george, karikku family pack actress, karikku channel, karikku reaction, karikku family pack status, indian express malayalam, IE malayalam

മലയാളികൾ നെഞ്ചോടു ചേർത്ത വെബ് സീരിസുകളിൽ ഒന്നാണ് കരിക്ക്. കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് കരിക്കിന്റെ വളർച്ച. ഇന്ന് ഏഴ് മില്യണിലേറെ സബ്സ്‌ക്രൈബേഴ്സും അതിലേറെ ആരാധകരുമുണ്ട് കരിക്ക് ടീമിന്. ഫേസ്ബുക്കും യൂട്യൂബുമെല്ലാം നിത്യജീവിതത്തിന്റെ ഭാഗമായ മലയാളികളിൽ ഭൂരിപക്ഷത്തിനും സുപരിചിതരാണ് കരിക്കിലെ ജോർജും ലോലനും ശംഭുവും ഷിബുവുമെല്ലാം. ഒരു പുതിയ സിനിമ ഇറങ്ങുമ്പോൾ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകൾക്ക് സമാനമാണ് പലപ്പോഴും കരിക്കിന്റെ എപ്പിസോഡുകൾക്ക് ലഭിക്കുന്ന പ്രതികരണവും. കരിക്കിലെ താരങ്ങൾ ഓരോരുത്തരും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്.

ഇപ്പോഴിതാ, കരിക്കു ടീമിലെ അർജുൻ രത്തന് വിവാഹമായിരിക്കുകയാണ്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് അർജുൻ തന്നെയാണ് ഈ വിശേഷം ആരാധകരെ അറിയിച്ചത്. ‘ഇറ്റ്സ് ഒഫീഷ്യൽ’ എന്ന അടിക്കുറിപ്പോടെയാണ്‌ അർജുൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

സുഹൃത്തുക്കളും ആരാധകരും ഉൾപ്പടെ നിരവധിപേരാണ് അർജുന് ആശംസകൾ നേരുന്നത്. കരിക്കിലെ അർജുന്റെ ജനപ്രിയ ഡയലോഗുകൾ ഒക്കെ കുറിച്ചു കൊണ്ടാണ് ആരാധകരുടെ കമന്റ്. പുതിയ എപ്പിസോഡ് വൈകുന്നത് സംബന്ധിച്ച പരാതികളും ചോദ്യങ്ങളും പോസ്റ്റിനു താഴെ ഇടം പിടിച്ചിട്ടുണ്ട്.

Also Read: സൗഭാഗ്യയ്ക്ക് പെണ്‍കുട്ടി, അമ്മൂമ്മയായ സന്തോഷം അറിയിച്ച് താരാ കല്യാണ്‍

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Karikku web series actor arjun ratan engagement photos

The moderation of comments is automated and not cleared manually by malayalam.indianexpress.com