/indian-express-malayalam/media/media_files/2026/02/23/actress-nileen-sandra-2026-02-23-16-25-52.jpg)
കരിക്ക് വെബ് സീരീസിലൂടെ ശ്രദ്ധേയയായ നടി നിലീൻ സാന്ദ്ര വിവാഹിതയാവുന്നു. യുവ സംവിധായകൻ ശ്യാമിൻ ഗിരീഷ് ആണ് വരൻ. 2017 മുതൽ നിലീന്റെ സുഹൃത്താണ് ശ്യാമിൻ.
Also Read: നാലാം വയസ്സിൽ ദേശീയ അവാർഡ് സ്വന്തമാക്കി; ഇന്ന് തിളങ്ങുന്നത് മറ്റൊരു മേഖലയിൽ
'ഇറ്റ്സ് എ മെഡിക്കൽ മിറാക്കിൾ' എന്ന സിനിമയുടെ സംവിധായകനാണ് ശ്യാമിൻ ഗിരീഷ്. നിലീൻ സാന്ദ്രയും ചിത്രത്തിൽ ഒരു പ്രധാന വേഷം അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും നിലീൻ സാന്ദ്രയാണ്.
Also Read: ഗ്ലാമറസ് ആണെന്ന കാരണത്താൽ മമ്മൂട്ടി ചിത്രം വേണ്ടെന്ന് വച്ച നായിക; പകരം എത്തിയത് സിൽക്ക് സ്മിത
"ദൈവം ഒരു സ്ത്രീയെ അനുഗ്രഹിക്കാൻ തീരുമാനിക്കുമ്പോൾ, അവളുടെ ആത്മാവിനെ സ്നേഹിക്കാനും അവളെ ബഹുമാനിക്കാനും അറിയാവുന്ന ഒരാളെ അവളുടെ അടുത്തേക്ക് അയക്കുമെന്ന് പറയാറുണ്ട്.
2017-ൽ, ദൈവം എനിക്കും ഒരാളെ നൽകി—ഒരു കാമുകനായല്ല, മറിച്ച് എന്റെ ഏറ്റവും അടുത്ത സുഹൃത്തായി. വർഷങ്ങൾക്കിപ്പുറം, അന്ന് എന്റെ ചങ്ങാതിയായി കൂടെ നടന്ന അതേ വ്യക്തിക്കൊപ്പം ഞാനിന്ന് ജീവിതകാലം മുഴുവൻ ഒന്നിച്ചു നടക്കാൻ ഒരുങ്ങുകയാണ്.
ഞാൻ വെറുതെ വിവാഹിതയാവുകയല്ല... വർഷങ്ങൾക്ക് മുൻപ് ദൈവം എനിക്ക് അയച്ചുതന്ന ആ അനുഗ്രഹത്തെ തന്നെയാണ് ഞാൻ ഇന്ന് മിന്നുകെട്ടി കൂടെക്കൂട്ടുന്നത്," വിവാഹവിവരം പങ്കുവച്ചുകൊണ്ട് നിലീൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
Also Read: 30 വർഷം മുൻപ് അഹാനയ്ക്കായി വാങ്ങിയ ആ കുഞ്ഞുടുപ്പ് ഇപ്പോൾ ഓമിക്ക് സ്വന്തം; ചിത്രങ്ങളുമായി കൃഷ്ണകുമാർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us