കരിക്ക് വെബ് സീരീസിലൂടെയും കൽക്കി, കുഞ്ഞെൽദോ തുടങ്ങിയ ചിത്രങ്ങളിലൂടെയും ശ്രദ്ധേയനായ മിഥുൻ ദാസ് വിവാഹിതനായി. ജിൻസിയാണ് വധു. 20 വർഷം നീണ്ട പ്രണയത്തിനൊടുവിൽ ഇന്നലെ ആയിരുന്നു ഇവരുടെ വിവാഹം.
ആർജെ മാത്തുക്കുട്ടി, കലേഷ്, ടോം ഇമ്മട്ടി, രൂപേഷ് പീതാംബരൻ തുടങ്ങി സിനിമാ ടെലിവിഷൻ മേഖലയിലെ പ്രമുഖർ ചടങ്ങിനെത്തിയിരുന്നു.
ആലുവ യുസി കോളേജിൽ ഒരുമിച്ചു പഠിക്കുമ്പോഴാണ് ഇവർ പ്രണയത്തിലാകുന്നത്. “യു.സി കോളേജിലെ മഹാഗണി തണലിലൂടെ ഒരുമിച്ച് നടന്നു തുടങ്ങിയതാണ്.. കാലങ്ങളേറെ നടന്നു നടന്നു ഞങ്ങൾ ഇനി ഒരു കൂടുകൂട്ടുന്നു” എന്ന് കുറിച്ചു കൊണ്ടായിരുന്നു മിഥുൻ കഴിഞ്ഞ ദിവസം സേവ് ദി ഡേറ്റ് ചിത്രങ്ങൾ ഫെയ്‌സ്‌ബുക്കിലൂടെ പങ്കുവെച്ചത്.
അഭിനയത്തിനു പുറമെ റെഡ് എഫ്എമിൽ ആർജെ ആയും കിരൺ ടിവിയിൽ വി.ജെ ആയും സീ കേരളത്തിൽ ആങ്കറായും തിളങ്ങിയിട്ടുള്ള താരമാണ് മിഥുൻ. എന്നാൽ മലയാളത്തിലെ കൂടുതൽ പ്രേക്ഷർക്കും മിഥുൻ സുപരിചിതനാകുന്നത് കരിക്കിന്റെ വെബ് സീരീസിലൂടെയും അടുത്തിടെ റിലീസ് ചെയ്ത മാത്തുക്കുട്ടിയുടെ കുഞ്ഞെൽദോ എന്ന ചിത്രത്തിലൂടെയുമാണ്.
കരിക്കിന്റെ ഡിജെ എന്ന എപ്പിസോഡിലൂടെ കരിക്ക് ആരാധകർക്ക് മുന്നിലെത്തിയ മിഥുൻ അവസാനം പുറത്തിറങ്ങിയ ‘കലക്കാച്ചി’യിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിരുന്നു.
Also Read: ചില കുടുംബചിത്രങ്ങളുമായി വിജയ് ദേവേരകൊണ്ട