കരിക്ക് വെബ് സീരീസിലൂടെ ശ്രദ്ധേയയായ ശ്രുതി സുരേഷ് വിവാഹിതയായി. ‘പാൽതു ജാൻവർ’ സിനിമയുടെ സംവിധായകനായ സംഗീത് പി രാജൻ ആണ് വരൻ. തിരുവല്ല ശ്രീ വല്ലഭ ക്ഷേത്രത്തിൽ വച്ച് അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ വളരെ ലളിതമായാണ് വിവാഹം നടന്നത്.
‘കരിക്കി’ലൂടെ എത്തി ശ്രദ്ധേയായ ശ്രുതി ഫ്രീഡം ഫൈറ്റ്’, ‘അന്താക്ഷരി’, ‘ജൂണ്‍’ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ അഭിനയിച്ചത് ബേസിൽ ജോസഫിനെ കേന്ദ്രകഥാപാത്രമാക്കി സംഗീത് സംവിധാനം ചെയ്ത ‘പാൽതു ജാൻവർ’ എന്ന ചിത്രത്തിലാണ്.