scorecardresearch
Latest News

കരിക്ക് താരം അർജുൻ രത്തൻ വിവാഹിതനായി

ശിഖ മനോജ് ആണ് വധു. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം

കരിക്ക് താരം അർജുൻ രത്തൻ വിവാഹിതനായി

കരിക്ക് വെബ് സീരിസിലൂടെ ശ്രദ്ധേയനായ നടൻ അർജുൻ രത്തൻ വിവാഹിതനായി. വടകര സ്വദേശിയായ ശിഖ മനോജ് ആണ് വധു. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം.

കഴിഞ്ഞ നവംബറിലായിരുന്നു അർജുന്റെയും ശിഖയുടെയും വിവാഹനിശ്ചയം നടന്നത്.

മലയാളികൾ നെഞ്ചോടു ചേർത്ത വെബ് സീരിസുകളിൽ ഒന്നാണ് കരിക്ക്. കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് കരിക്കിന്റെ വളർച്ച. ഇന്ന് എട്ട് മില്യണോളം സബ്സ്‌ക്രൈബേഴ്സും അതിലേറെ ആരാധകരുമുണ്ട് കരിക്ക് ടീമിന്. ഫേസ്ബുക്കും യൂട്യൂബുമെല്ലാം നിത്യജീവിതത്തിന്റെ ഭാഗമായ മലയാളികളിൽ ഭൂരിപക്ഷത്തിനും സുപരിചിതരാണ് കരിക്കിലെ ജോർജും ലോലനും ശംഭുവും ഷിബുവുമെല്ലാം. കരിക്കിലെ താരങ്ങൾ ഓരോരുത്തരും മലയാളികൾക്ക് അത്രയേറെ പ്രിയപ്പെട്ടവരാണ്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Karikku actor arjun ratan got married photos