scorecardresearch

സണ്ണി ലിയോണിന്റെ ബയോപിക്: രണ്ടാം ഭാഗത്തിന്റെ ട്രെയിലറെത്തി

പോണ്‍ സിനിമാ മേഖലയിലെ സണ്ണിയുടെ യാത്രയെക്കുറിച്ചുള്ള വിശദാംശങ്ങളാണ് രണ്ടാം ഭാഗത്തിൽ സംവിധായകൻ പറയുന്നത്.

പോണ്‍ സിനിമാ മേഖലയിലെ സണ്ണിയുടെ യാത്രയെക്കുറിച്ചുള്ള വിശദാംശങ്ങളാണ് രണ്ടാം ഭാഗത്തിൽ സംവിധായകൻ പറയുന്നത്.

author-image
WebDesk
New Update
Sunny Leone

ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ വെബ് സീരീസ് 'കരണ്‍ജിത് കൗര്‍-ദി അണ്‍ടോള്‍ഡ് സ്‌റ്റോറി'യുടെ രണ്ടാം ഭാഗത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പോണ്‍ സിനിമാ മേഖലയിലെ സണ്ണിയുടെ യാത്രയെക്കുറിച്ചുള്ള വിശദാംശങ്ങളിലേക്കാണ് ഇക്കുറി സംവിധായകന്‍ ആദിത്യ ദത്ത് ക്യാമറ തിരിച്ചിരിക്കുന്നത് എന്നാണ് ട്രെയിലറില്‍ നിന്നും മനസിലാക്കാന്‍ കഴിയുന്നത്.

Advertisment

രണ്ടു മിനിട്ടിലധികം ദൈര്‍ഘ്യമുള്ളതാണ് ട്രെയിലര്‍. പോണ്‍ താരമായി ആരംഭിച്ച് പിന്നീട് ബോളിവുഡ് നടിയായി മാറിയ സണ്ണി ലിയോണ്‍ ലോകത്തിലെ തന്നെ അറിയപ്പെടുന്ന അഡള്‍ട്ട് ഫിലിം സ്റ്റാര്‍ ആയി മാറിയത് എങ്ങനെയെന്നും അതിനായി സണ്ണി നടത്തിയ പോരാട്ടങ്ങളുമാണ് ഇതില്‍ സൂചിപ്പിക്കുന്നത്.

ട്രെയിലറിന്റെ തുടക്കത്തില്‍ സണ്ണിയുടെ അമ്മ പറയുന്നത് കേള്‍ക്കാം തന്റെ മകള്‍ ഏറ്റവും നല്ല മകളായും ഏറ്റവും നല്ല ഭാര്യയായും മാറുന്നതായിരുന്നു തന്റെ സ്വപ്‌നമെന്നും എന്നാല്‍ വിദൂര സ്വപ്‌നങ്ങളില്‍ പോലും ലോകമറിയപ്പെടുന്ന ഒരു അഡള്‍ട്ട് സിനിമാ താരമാകുന്നതായി കരുതിയിട്ടില്ലെന്നും. രണ്ടാം സീസണ്‍ കുറച്ചുകൂടി വൈകാരിക തലങ്ങളിലേക്കുള്ള യാത്രയാകും എന്നും കരുതാം. ആദ്യ സീസണ് സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ലഭിച്ചത്.

രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം തന്നെ സംബന്ധിച്ചിടത്തോളം വളരെയധികം ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരുന്നുവെന്ന് സണ്ണി പറഞ്ഞിരുന്നു. പലപ്പോഴും വളരെയധികം വൈകാരികമായിരുന്നുവെന്നും ജീവിതത്തിലെ പല നിമിഷങ്ങളും ഒരിക്കല്‍കൂടി ജീവിക്കാനും പല കാര്യങ്ങള്‍ക്കും പുതിയൊരു കാഴ്ചപ്പാട് നല്‍കാനും രണ്ടാം സീസണ്‍ സഹായിച്ചുവെന്നും അവര്‍ പറഞ്ഞിരുന്നു. സെപ്തംബർ 18 മുതൽ രണ്ടാം സീസൺ സീ5ൽ സംപ്രേഷണം ആരംഭിക്കും

Advertisment
Sunny Leone

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: