കരീന-സെയ്ഫ് ദമ്പതികളുടെ മകൻ തൈമുറിന് ആദ്യ പിറന്നാളിന് സമ്മാനമായി കിട്ടിയത് കാട്. കരീനയുടെ ന്യൂട്രീഷനിസ്റ്റ് രുജുത ദിവേകർ ആണ് തൈമുറിന് കാട് പിറന്നാൾ സമ്മാനമായി നൽകിയത്. മുംബൈയുടെ അതിർത്തിപ്രദേശത്ത് സ്ഥിതി ചെയ്യുന്ന സൊനേവ് ഗ്രാമത്തിലാണ് തൈമുറിന്റെ കാടുളളത്.

100 ഓളം മരങ്ങളാണ് കാടിലുളളത്. തൈമുറിനെപ്പോലെ ഇവിടെയുളള മരങ്ങൾക്കെല്ലാം പ്രായം കുറവാണ്. പ്ലാവ്, വാഴ, പപ്പായ, നെല്ലിമരം, ഞാവൽ തുടങ്ങി പലതരം ഫലവൃക്ഷങ്ങളും തൈമുറിന്റെ കാട്ടിലുണ്ട്. ഇവയ്ക്കു പുറമേ ഇഞ്ചി, മഞ്ഞൾ തുടങ്ങി ചെറിയ തരം ചെടികളുമുണ്ട്.

ഹരിയാനയിലെ പട്ടൗഡി ഹൗസിൽവച്ചായിരുന്നു തൈമുറിന്റെ ഒന്നാം പിറന്നാൾ ആഘോഷം. തൈമുറിന്റെ മാതാപിതാക്കളായ കരീനയും സെയ്ഫും, കരീനയുടെ സഹോദരി കരിഷ്മയും മറ്റു കുടുംബാംഗങ്ങളും ആഘോഷത്തിൽ പങ്കെടുത്തു. 2012 ലായിരുന്നു സെയ്ഫ്-കരീന വിവാഹം. 2016 ഡിസംബർ 20 നായിരുന്നു തൈമുറിന്റെ ജനനം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ