കരീന കപൂറിന് ഇന്ന് പിറന്നാൾ. കരീനയുടെ 39-ാം പിറന്നാൾ ഗംഭീരമായി പട്ടൗഡി പാലസിൽ ആഘോഷിച്ചു. കരീനയുടെ സഹോദരി കരിഷ്മ കപൂർ ആഘോഷത്തിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. കരീന ബെർത്ത്ഡേ കേക്ക് മുറിക്കുന്നതിന്റെ വീഡിയോയാണ് കരിഷ്മ ഷെയർ ചെയ്തത്. പിറന്നാൾ ആഘോഷങ്ങളിൽ തൂവെളള നിറമുളള വസ്ത്രമാണ് കരീന തിരഞ്ഞെടുത്തത്. കരീനയുടെ ഭർത്താവ് സെയ്ഫ് അലി ഖാനും ഇതേ നിറമുളള വസ്ത്രമാണ് ധരിച്ചത്.
പിറന്നാൾ ആഘോഷങ്ങളിൽനിന്നുളള ഏതാനും ചിത്രങ്ങൾ കൂടി പുറത്തുവന്നിട്ടുണ്ട്. കരീനയും സെയ്ഫും മകൻ തൈമൂറിനൊപ്പമുളള ചിത്രവും ഇക്കൂട്ടത്തിലുണ്ട്.
View this post on Instagram
View this post on Instagram
സെയ്ഫിന്റെ കുടുംബത്തിന്റെ പൈതൃകസ്വത്താണ് പട്ടൗഡി പാലസ്. 800 കോടി രൂപയാണ് വസ്‌തുവകകളുടെ ഏകദേശ മൂല്യം. ഹരിയാനയിലെ ‘ഇബ്രാഹിം കോതി’ എസ്റ്റേറ്റിലാണ് പട്ടൗഡി പാലസ് സ്ഥിതി ചെയ്യുന്നത്. ഏഴ് ബെഡ്‌റൂമുകള്‍, ഏഴ് ഡ്രസിങ് റൂം, ഏഴ് ബില്യാര്‍ഡ്‌സ് റൂമുകള്‍, ഡ്രോയിങ് റൂം, ഡൈനിങ് റൂം തുടങ്ങി നൂറ്റിയമ്പതോളം മുറികളാണ് പാലസിലുളളത്.
‘വീരേ ദി വെഡ്ഡിങ്’ സിനിമയിലാണ് കരീന അവസാനമായി അഭിനയിച്ചത്. അക്ഷയ് കുമാർ നായകനാവുന്ന ‘ഗുഡ് ന്യൂസ്’ സിനിമയിലാണ് കരീന അടുത്തതായി അഭിനയിക്കുകയെന്നാണ് റിപ്പോർട്ടുകൾ. കരൺ ജോഹർ സംവിധാനം ചെയ്യുന്ന ‘തക്ത്’ സിനിമയിൽ ഇർഫാൻ ഖാനൊപ്പവും കരീന അഭിനയിക്കും. ആമിർ ഖാന്റെ ‘ലാൽ സിങ് ഛദ്ദ’ സിനിമയിലും കരീന അഭിനയിക്കുമെന്ന് റിപ്പോർട്ടുണ്ട്. ‘ഡാൻസ് ഇന്ത്യ ഡാൻസ്’ ടിവി റിയാലിറ്റി ഷോയിലെ വിധികർത്താക്കളിൽ ഒരാളാണ് കരീന.
Read Here: തൈമൂറിന്റെ ചിത്രത്തിനായി കാത്തിരുന്ന പാപ്പരാസിയ്ക്ക് കാപ്പി കൊടുത്ത് സെയ്ഫ് അലി ഖാന്‍