ബോളിവുഡ് താരങ്ങള്‍ക്ക് ഏറെ പ്രിയ്യപ്പെട്ടതാണ് ഹെര്‍മസ് ലെതര്‍ കമ്പനിയുടെ ബിര്‍ഗിന്‍ ബാഗുകള്‍. ബോളിവുഡിലെ താരസുന്ദരികള്‍ മുതല്‍ നടന്മാര്‍ വരെ ഈ ആഡംബര ബാഗിന്റെ ആരാധകരാണ്. കരീന കപൂറും ഈ ബാഗിനോട് വലിയ അഭിനിവേഷം കാണിക്കുന്നയാളാണ്.
വിമാനത്താവളങ്ങളിലും ചടങ്ങുകളിലും സുഹൃത്തുക്കളുടെ കൂടെ കറങ്ങുമ്പോഴും നടി ഈ ബാഗ് കൂടെ എടുത്തത് ക്യാമറാ കണ്ണുകള്‍ ഒപ്പിയെടുത്തിട്ടുണ്ട്. കറുപ്പും തവിട്ടുനിറത്തിലുളളതുമായ നിറങ്ങളിലുളള ബാഗുകള്‍ താരത്തിന്റെ കൈയില്‍ കാണാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം കരീന കൈയ്യില്‍ കരുതിയ ബാഗ് ചില്ലറക്കാരനായിരുന്നില്ല. ബിര്‍കിന്‍ 35 റഫ് കസേക്ക് എപ്സം മോഡല്‍ ബാഗാണ് താരത്തിന്റെ കൈയിലുളളത്.
ഏറെ ഗുണമേന്മയും ഭംഗിയുമുളള ബാഗിന്റെ വില കേട്ടാല്‍ ഞെട്ടിപ്പോകും, 6 ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെയാണ് ബാഗിന്റെ വില. അതായത് നമ്മള്‍ ഓടിക്കുന്ന ചില കാറിന്റെ വിലയേക്കാളും ഉണ്ടാകും ഈ ബാഗിന്റെ വില. എന്നാല്‍ ഈ ബാഗ് അത്ര പെട്ടെന്ന് സ്വന്തമാക്കാന്‍ കഴിയുകയും ഇല്ല. ഹെര്‍മന്‍ ഷോറൂമില്‍ ലക്ഷങ്ങളുമായി ചെന്ന് ഈ ബാഗ് വാങ്ങാമെന്ന് കരുതിയാല്‍ തെറ്റി. അതിനുമുണ്ട് ചില നിബന്ധനകള്‍.
ഈ ബാഗിനായി ബുക്ക് ചെയ്താല്‍ ആറോ ഏഴോ വര്‍ഷം വരെ ചിലപ്പോള്‍ കാത്തിരിക്കേണ്ടി വന്നേക്കാം.
അത്രയും പേരാണ് ബാഗിന് വേണ്ടി ക്യൂവില്‍ നില്‍ക്കാറുളളത്. കൂടാതെ വാങ്ങുന്നവരുടെ മുന്‍കാല ചരിത്രവും കമ്പനിയുമായുളള ബന്ധവും പരിഗണിക്കും. കരീന എത്രകാലം മുമ്പാണ് ഈ ബാഗിന് ബുക്ക് ചെയ്തതെന്ന് വ്യക്തമല്ല. ബോളിവുഡില്‍ കരീനയെ കൂടാതെ സോനം കപൂര്‍, ദീപിക പദുക്കോണ്‍ എന്നിവര്‍ക്കും ഇതേ ബാഗുണ്ട്.