മാസങ്ങൾ നീണ്ട പരിശ്രമത്തിനുശേഷമാണ് കരീന കപൂർ തന്റെ പഴയ ലുക്ക് വീണ്ടെടുത്തത്. പക്ഷേ കരീനയുടെ പുതിയ ലുക്കിൽ ആരാധകർ അത്ര സന്തുഷ്ടരല്ല. മകൻ തൈമൂറിന്റെ ജനനത്തിനുശേഷം വീണ്ടും ബോളിവുഡിൽ ചുവടുറപ്പിക്കാനുളള നീക്കത്തിലാണ് കരീന. ഇതിനായി തന്റെ ലുക്ക് വീണ്ടെടുക്കാൻ കഠിന ശ്രമമാണ് താരം നടത്തുന്നത്. ഓരോ ദിവസവും മണിക്കൂറുകളോളമാണ് കരീന ജിമ്മിൽ ചെലവഴിക്കുന്നത്.

അടുത്തിടെ കരീന സിംഗപ്പൂരിൽ നടന്ന റാംപിൽ ചുവടുവച്ചു. തന്റെ ഇഷ്ടപ്പെട്ട ഡിസൈനർ മനീഷ് മൽഹോത്രയുടെ വസ്ത്രങ്ങൾ അണിഞ്ഞാണ് കരീന റാംപിലെത്തിയത്. കരീനയുടെ സുഹൃത്ത് അമൃത അറോറയും റാംപിലെത്തി. കരീനയ്ക്ക് ഒപ്പമുളള ഒരു ചിത്രം അറോറ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. ഫോട്ടോയിലെ കരീനയെ കണ്ട ട്രോളന്മാർ വെറുതെ ഇരുന്നില്ല. കരീനയുടെ മെലിഞ്ഞ ശരീരത്തെക്കുറിച്ച് നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയയിൽ വന്നത്.

Fantastic show @manishmalhotra05 ! stunningggg

A post shared by Amrita Arora (@amuaroraofficial) on

കരീനയെ കണ്ടാൽ അസ്ഥികൂടമാണെന്ന് തോന്നുമെന്നാണ് പലരും പറഞ്ഞത്. കരീനയോട് വല്ലതും കഴിച്ച് വണ്ണം വയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഭാരം കുറയ്ക്കാൻ കരീന ശസ്ത്രക്രിയ നടത്തിയാണ് ഇങ്ങനെ ആക്കിയതെന്നായിരുന്നു ഒരു കമന്റ്. കരീനയ്ക്ക് പോഷകാഹാരത്തിന്റെ കുറവാണെന്നായിരുന്നു മറ്റൊരു കമന്റ്. കരീന എന്തു പറ്റി? അസ്ഥികൂടത്തെപ്പോലെ തോന്നുന്നല്ലോ എന്നായിരുന്നു ഒരു കമന്റ്. ഫോട്ടോയിൽ അമൃതയുടെ ലുക്ക് നല്ലതാണെന്നും കരീനയെ കണ്ടാൽ പ്രായമായതുപോലെ തോന്നുമെന്നും ഒരാൾ കമന്റ് ചെയ്തിട്ടുണ്ട്.

A doll spotted at the backstage!!

A post shared by baebo • 1980 (@kareenakapoordaily) on

ദീപിക പദുക്കോണും ഇതുപോലെ ട്രോളന്മാരുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. കഴിഞ്ഞ ജൂലൈയിൽ ഒരു ജുവലറിയുടെ പരസ്യ ഷൂട്ടിന്റെ ചിത്രമാണ് ദീപികയെ ട്രോളന്മാരുടെ ഇരയാക്കിയത്.

@vanityfair @vanityfairuk

A post shared by Deepika Padukone (@deepikapadukone) on

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ