ബോളിവുഡിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് കരീന കപൂറും സെയ്ഫ് അലി ഖാനും. ഷൂട്ടിംഗ് തിരക്കുകൾക്ക് അവധി നൽകി ആഫ്രിക്കയിൽ മക്കൾക്കൊപ്പം അവധിക്കാലം ആഘോഷിക്കുകയായിരുന്നു സെയ്ഫും കരീനയും. വെക്കേഷൻ കഴിഞ്ഞ് മുംബൈ എയർപോർട്ടിൽ ഇന്നലെയാണ് താരങ്ങൾ തിരിച്ചെത്തിയത്. ക്ലീൻ ഷേവ് ലുക്കിലാണ് സെയ്ഫ് ചിത്രങ്ങളിൽ. ആഫ്രിക്കൻ യാത്രയ്ക്കിടയിൽ പകർത്തിയ ചിത്രങ്ങൾ കരീനയും സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിട്ടുണ്ട്.
തൈമൂറിനെയും ജെഹിനെയും ചിത്രങ്ങളിൽ കാണാം. പ്രൈവറ്റ് ജെറ്റിലാണ് ഈ താരകുടുംബം ആഫ്രിക്കയിൽ പറന്നിറങ്ങിയത്.









സുജോയ് ഘോഷിന്റെ ‘ദ ഡിവോഷൻ ഓഫ് സസ്പെക്റ്റ് എക്സ്’, ഹൻസാൽ മേത്തയുടെ കുറ്റാന്വേഷണ ചിത്രമായ ‘ദി ബക്കിംഗ്ഹാം മർഡേഴ്സ്’ എന്നീ പ്രൊജക്റ്റുകളുമായി തിരക്കിലാണ് കരീന. പാട്ടും നൃത്തവും ഗ്ലാമറുമൊക്കെ കൈകാര്യം ചെയ്യുന്ന കരീന കപൂറിനെ കണ്ടു ശീലിച്ചവർക്ക് ഹൻസൽ മേത്തയുടെ പുതിയ ചിത്രം വ്യത്യസ്തമായൊരു അനുഭവമാവും തരികയെന്നും താരം കൂട്ടിച്ചേർത്തു. “എന്നെ സംബന്ധിച്ചിടത്തോളം ഈ പ്രൊജക്റ്റ് വളരെ വ്യത്യസ്തമാണ്, കാരണം പാട്ടും നൃത്തവും ഗ്ലാമറും ഉള്ള എല്ലാ മുഖ്യധാരാ സിനിമകളിലും നിങ്ങൾ എന്നെ കണ്ടിട്ടുണ്ട്. എന്നാൽ എന്റെ പുതിയ രണ്ടു ചിത്രങ്ങളും ഞെട്ടിപ്പിക്കുന്ന തരത്തിൽ വ്യത്യസ്തമാണ്.”