ഹന്‍സല്‍ മെഹ്തയുടെ പുതിയ ചിത്രത്തിനായി ഇളയമകന് ജെയ്ക്കൊപ്പം ലണ്ടനിലെത്തിയിരിക്കുകയാണ് കരീന.ജെയ്ക്കൊപ്പം ഷൂട്ടിങ്ങ് സെറ്റിലേയ്ക്കു പോകുന്ന ചിത്രം കരീന തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിരുന്നു. ആരാധകരും മറ്റു ബോളിവുഡ് താരങ്ങളും കുഞ്ഞ് ജെയ്ക്കൊപ്പമുളള ചിത്രം ഏറ്റെടുത്തിരിക്കുകയാണ്.
സണ്‍ ഗ്ലാസ്സസും അണിഞ്ഞ് കൈ കോര്‍ത്തു നടക്കുന്ന കരീനയുടെയും മകന്റെയും ചിത്രങ്ങള്‍ ക്യൂട്ടായിരിക്കുന്നുയെന്നാണ് ആരാധക കമന്റുകള്‍. കരീനയുടെ ബന്ധുവും നടിയുമായ ആലിയ ഭട്ട് ‘ സൂപ്പര്‍സ്റ്റാര്‍സ്’എന്നാണ് ചിത്രത്തിനു നല്‍കിയിരിക്കുന്ന കമന്റ്. ‘മകനൊപ്പം വര്‍ക്കിനായി പോകുന്നു’ എന്നാണ് കരീന കുറിച്ചിരിക്കുന്ന അടിക്കുറിപ്പ്.
താന്‍ ജോലിയ്ക്കു പോകുമ്പോള്‍ കുട്ടികളെ നോക്കാനായി സെയ്ഫ് വീട്ടില്‍ നില്‍ക്കുമെന്ന് കരീന പിങ്ക്വില്ലയ്ക്കു നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ‘ ഞാന്‍ എന്നും മുന്‍ഗണന നല്‍കുന്നത് എന്റെ കുടുംബത്തിനായിരിക്കും. അവരാണ് എനിക്കെല്ലാം’ കരീന പറഞ്ഞു.
‘ഞങ്ങളില്‍ ആരെങ്കിലും ഒരാള്‍ എപ്പോഴും കുട്ടികളുടെ കൂടെയുണ്ടാകും. സെയ്ഫ് ആദിപുരുഷ്ഷൂ ട്ട് കഴിഞ്ഞ് ഇപ്പോള്‍ വിശ്രമത്തിലാണ് ‘ കരീന കൂട്ടിച്ചേര്‍ത്തു.ആദ്യ മകന് തൈമുറിനൊപ്പം മുംബൈയിലാണിപ്പോള്‍ സെയ്ഫ് അലി ഖാന്.