ബോളിവുഡിൽ ആരാധകർ ഏറെയുള്ള താരദമ്പതികളാണ് സെയ്ഫ് അലി ഖാനും കരീന കപൂറും. ഇവർ മാത്രമല്ല മക്കളായ തൈമുർ,ജേഹ് എന്നിവർക്കും ആരാധകരുണ്ട്. കുട്ടികളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവരുമ്പോഴെല്ലാം അതിവേഗമാണ് ചിത്രങ്ങൾ വൈറലാകാറുള്ളത്.
മൂത്ത മകൻ തൈമൂറിന്റെ പിറന്നാളാണ് നാളെ. ‘എന്റെ ടിമിന്റെ പിറന്നാൾ’ എന്ന് കുറിച്ച് കരീന ചിത്രം പങ്കുവച്ചിട്ടുണ്ട്. ആസ്വദിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന തൈമുറിനെ ചിത്രത്തിൽ കാണാം. തൈമുറിനെ ടിം ടിം എന്നാണ് കരീന വിളിക്കുന്നത്.
2012 ഒക്ടോബറിൽ ആയിരുന്നു സെയ്ഫും കരീനയും തമ്മിലുള്ള വിവാഹം. മൂത്ത മകൻ തൈമൂറിനു കൂട്ടായി 2021 ഫെബ്രുവരി 21നാണ് കരീന – സെയ്ഫ് ദമ്പതികൾക്ക് ജെ ജനിച്ചത്.ഇരുവിവാഹങ്ങളിലായ സാറാ അലി ഖാൻ, ഇബ്രാഹിം അലി ഖാൻ, തൈമൂർ, ജെ എന്നിങ്ങനെ നാലു മക്കളാണ് സെയ്ഫ് അലിഖാനുള്ളത്. സെയ്ഫ് അലി ഖാന്റെ ആദ്യവിവാഹത്തിലുള്ള മക്കളാണ് സാറയും ഇബ്രാഹിമും. 2004ലാണ് സെയ്ഫും ആദ്യഭാര്യ അമൃത സിങ്ങും വിവാഹമോചിതരാവുന്നത്.
ഹൻസൽ മെഹ്തയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് കരീനയുടേതായി റിലീസിനെത്തുന്നത്.ഓംറൗട്ട് ന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ആദിപുരുഷ് ആണ് സെയ്ഫിന്റെ പുതിയ ചിത്രം. ടി- സീരിയസ് എന്ന റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ് കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. തിന്മയ്ക്കെതിരെ നന്മയുടെ വിജയത്തെ ചുറ്റിപ്പറ്റിയുള്ള ഇന്ത്യന്‍ ഇതിഹാസത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ‘സാഹോ’യ്ക്കും ‘രാധേശ്യാമി’നും ശേഷം നിര്‍മ്മാതാവായ ഭൂഷണ് കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ‘ആദിപുരുഷ്’ എന്ന ത്രിഡി ചിത്രം.