വ്യാഴാഴ്ച ആലിയ-രൺബീർ കല്യാണവേദിയിൽ ക്യാമറാകണ്ണുകളുടെ ശ്രദ്ധ കവർന്ന മറ്റൊരാൾ ബോളിവുഡ് താരം കരീനയായിരുന്നു. മെഹന്ദി- ഹൽദി ചടങ്ങുകളിലും വിവാഹവേദിയിലുമെല്ലാം കരീന നിറഞ്ഞുനിന്നു. വിവാഹാഘോഷത്തിനിടെ പകർത്തിയ ഒരു കുടുംബചിത്രം പങ്കുവച്ചിരിക്കുകയാണ് കരീന ഇപ്പോൾ.
ഭർത്താവ് സെയ്ഫിനും മക്കളായ തൈമൂറിനും ജെയ്ക്കും ഒപ്പമുള്ള ചിത്രത്തിന് രസകരമായ ക്യാപ്ഷനാണ് കരീന നൽകിയിരിക്കുന്നത്.
“ഒരു കുടുംബ ചിത്രമെടുക്കാൻ ശ്രമിച്ചതാണ്,
സെയ്ഫൂ, ഒന്ന് പുഞ്ചിരിക്കൂ..
ടിം, മൂക്കിൽ നിന്ന് വിരൽ പുറത്തെടുക്കൂ..
ജെ ബാബ ഇങ്ങോട്ട് നോക്കൂ..
ഞാൻ: ആരെങ്കിലുമൊന്ന് ചിത്രമെടുക്കൂ..
ക്ലിക്ക്.
ഒടുവിൽ എനിക്ക് കിട്ടിയത് ഇതാണ് കൂട്ടുകാരെ,” കരീന കുറിക്കുന്നു.
ബോളിവുഡ് ഇതിഹാസവുമായ രാജ് കപൂറിന്റെ മകൻ ഋഷി കപൂറിന്റെയും നീതുവിന്റെയും മകനാണ് രൺബീർ. കരീനയുടെ ഇളയച്ഛൻ ഋഷി കപൂറിന്റെ മകനാണ് രൺബീർ, കരീനയ്ക്കും കരിഷ്മയ്ക്കും സഹോദരൻ. അതേസമയം, പ്രശസ്ത സംവിധായകൻ മഹേഷ് ഭട്ടിന്റെയും നടി സോണി റസ്ദാന്റെയും മകളാണ് ആലിയ. അഞ്ചു വർഷമായി ആലിയയും രൺബീറും പ്രണയത്തിലാണ്. ഒരുമിച്ച് അഭിനയിച്ച ‘ബ്രഹ്മാസ്ത്ര’യുടെ ലൊക്കേഷനിലാണ് അവർ പ്രണയത്തിലായത്.