Latest News

മകന്റെ ജനനശേഷം അമ്മായിയമ്മ നൽകിയ ഉപദേശത്തെക്കുറിച്ച് കരീന

“വിവാഹത്തിനു കഴിഞ്ഞ് കുഞ്ഞുങ്ങൾ ഉണ്ടായതിനു ശേഷവും അഭിനയം തുടർന്ന അവരെനിക്ക് വലിയൊരു പ്രചോദനമാണ്”

kareena kapoor, kareena kapoors pregnancy bible, കരീന കപൂർ, Saif Ali Khan, Taimur Ali Khan, jeh ali khan, Sharmila Tagore, Babita, Randhir Kapoor

മകൻ തൈമൂറിനു പിന്നാലെ ജെ അലി ഖാൻ കൂടി ജീവിതത്തിലേക്ക് എത്തിയ സന്തോഷത്തിലാണ് കരീന കപൂർ. കഴിഞ്ഞ ഫെബ്രുവരിയിലാണ് കരീനയ്ക്കും സെയ്ഫ് അലി ഖാനും രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. തന്റെ ഗർഭകാല അനുഭവങ്ങളെ കുറിച്ച് കരീന ഒരു പുസ്തകവും എഴുതിയിരുന്നു. ‘പ്രഗ്നന്‍സി ബൈബിള്‍’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിൽ തൈമൂറിനെയും ജെയേയും ഗർഭം ധരിച്ച സമയത്തുള്ള അനുഭവങ്ങളും ആ യാത്രയിൽ കുടുംബവും സുഹൃത്തും നൽകിയ ഉപദേശങ്ങളും പിന്തുണയുമെല്ലാം പ്രതിപാദിക്കുകയാണ് കരീന.

പ്രസവശേഷം എത്രയും വേഗം തിരിച്ച് ജോലിയിൽ പ്രവേശിക്കാൻ പ്രേരിപ്പിച്ച ഒരാൾ സെയ്ഫിന്റെ അമ്മ ഷർമിള ടാഗോർ ആണെന്നു കരീന പറയുന്നു.

“മകനുണ്ടായതിനു ശേഷവും ഞാൻ ജോലി തുടരണമെന്ന് ആദ്യം പറഞ്ഞവരിൽ എന്റെ അമ്മായിയമ്മയും ഉണ്ടായിരുന്നു. എനിക്കിഷ്ടമുള്ളത് അതെന്തായാലും ആത്മവിശ്വാസത്തോടെ ചെയ്യണം എന്നായിരുന്നു അവരുടെ ഉപദേശം. വിവാഹത്തിനു കഴിഞ്ഞ് കുഞ്ഞുങ്ങൾ ഉണ്ടായതിനു ശേഷവും അഭിനയം തുടർന്ന അവരെനിക്ക് വലിയൊരു പ്രചോദനമാണ്. എന്റെ അമ്മയും എനിക്ക് ഒരു ശക്തമായ മാതൃകയാണ്, ഞാൻ അഭിനയം തുടരണമെന്ന് അമ്മയും അച്ഛനും പറഞ്ഞു.” കരീന കുറിക്കുന്നു.

“അതുകൊണ്ട് ഞാനിവിടെ നിൽക്കുന്നു, ഈ വാക്കുകൾ എഴുതുന്നു, ജോലി ചെയ്യുന്നു, അമ്മയായിരിക്കുന്നു, സജീവമായിരിക്കുന്നു, ഞാനായിരിക്കുന്നു. ചിലപ്പോഴൊക്കെ എനിക്കും ജീവിതം നിന്നുപോയ പോലെ അനുഭവപ്പെട്ടിട്ടുണ്ട്, അപ്പോൾ നിങ്ങൾ ഒരു കാലിൽ ബാലൻസ് ചെയ്യാൻ പഠിക്കും. സ്ത്രീകൾക്ക് അതിമനോഹരമായി തന്നെ അതുചെയ്യാനാവുമെന്ന് ഞാൻ കരുതുന്നു.”

കരിയറും അമ്മയുടെ ഉത്തരവാദിത്വവും ഗർഭകാലവുമെല്ലാം ഒരുപോലെ ബാലൻസ് ചെയ്തു കൊണ്ടുപോവാൻ സഹായിച്ചത് അമ്മ ബബിതയും വീട്ടുജോലിക്കാരുമാണെന്ന് നന്ദിയോടെ കരീന ഓർക്കുന്നു.

“ ഗർഭകാലത്ത് നല്ല ദിനങ്ങളും ചീത്ത ദിനങ്ങളും ഉണ്ടായിരുന്നു; ചില ദിവസങ്ങളിൽ ഞാൻ ജോലിക്ക് പോകാൻ ആഗ്രഹിച്ചു, മറ്റുചിലപ്പോൾ കിടക്കയിൽ നിന്ന് എണീക്കാൻ പോലും ബുദ്ധിമുട്ടിയിരുന്നു. രണ്ടു തവണയും ഗർഭധാരണത്തിലൂടെ ശാരീരികമായും വൈകാരികമായും ഞാൻ അനുഭവിച്ചതിന്റെ വ്യക്തിപരമായ വിവരണമാണ് ഈ പുസ്തകം. ”

തന്റെ ജീവിതത്തിലെ ശക്തമായ പിന്തുണയാണ് സെയ്ഫ് അലി ഖാൻ എന്നും കരീന കുറിക്കുന്നു. “സെയ്ഫ് എന്നോട് പറഞ്ഞു എനിക്ക് എല്ലാം ചെയ്യാമെന്ന്. ഞങ്ങളുടെ ബന്ധത്തിന് ശക്തമായ അടിത്തറ കെട്ടിപ്പടുക്കുന്നതിന് അവനും ഞാനും കഠിനമായി പരിശ്രമിച്ചിട്ടുണ്ട്, എന്റെ കുട്ടികൾക്കായി അതെല്ലായ്പ്പോഴും നിലകൊള്ളുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഞങ്ങളുടെ പാരന്റിംഗ് മൂലം തൈമൂറിനെ പോലെ തന്നെ ആത്മവിശ്വാസമുള്ളവനായിരിക്കും ജെയും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.”

ഗുഡ് ന്യൂസ് എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ കരീനയെ കണ്ടത്. ആമിർ ഖാനൊപ്പം അഭിനയിക്കുന്ന ലാൽ സിംഗ് ചദ്ദയാണ് ഇനി റിലീസിനൊരുങ്ങുന്ന കരീന ചിത്രം.

Read more: തൈമൂറിന്റെ സ്വന്തം ‘ജെ’; ഇളയ കുഞ്ഞിന് പേരിട്ട് കരീനയും സെയ്ഫും

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Kareena kapoor reveals mother in law sharmila tagores advice after sons birth

Next Story
എളുപ്പമല്ല ആ മാറ്റം: ജാന്മണി ദാസ്Jaanmani das, jaanmoni das, jaanmoni, jaanmanii makeup artist, makeup artist, make up
The moderation of comments is automated and not cleared manually by malayalam.indianexpress.com